കരിപ്പൂർ വിമാനത്താവള വികസനം: ഭൂമിയുടെ ക്രയവിക്രയ വിഷയത്തിൽ റവന്യൂ മന്ത്രി റിപ്പോർട്ട് തേടി

0

തിരുവനന്തപുരം:
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനായി എയര്‍പ്പോര്‍ട്ട് അതോറിറ്റി അപേക്ഷിച്ച ഭൂമിയിലെ ക്രയവിക്രയ പ്രശ്‌ന പരിഹാരത്തിനായി റവന്യുമന്ത്രി റിപ്പോര്‍ട്ട് തേടി. തിരുവനന്തപുരത്ത് ആരംഭിച്ച നാലാമത് ജില്ലാ റവന്യു അസംബ്ലിയിലാണ് മലപ്പുറം ജില്ലാ കളക്ടറോട് ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചത്.

വിമാനത്താവളത്തിനു വേണ്ടി അതോറിറ്റി കണ്ടെത്തി അപേക്ഷിച്ച ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് കരം അടയ്ക്കാനോ കൈമാറ്റം ചെയ്യാനോ നിര്‍മ്മാണം നടത്താനോ സാധിക്കുന്നില്ലെന്നതാണ് ആക്ഷേപം. സംസ്ഥാനത്തെ മറ്റു പല പദ്ധതി പ്രദേശങ്ങളിലും സമാനമായ അനുഭവങ്ങള്‍ ഉണ്ടെന്നും അവയെല്ലാം പരിഹരിക്കാന്‍ ശ്രമമുണ്ടെന്നും മന്ത്രി പറഞ്ഞു.

എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടിയ മറ്റ് വിഷയങ്ങളില്‍ അടിയന്തര ഇടപെടലുകള്‍ ഉണ്ടാവണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പട്ടയം, ഭൂമിതരംമാറ്റം എന്നിവയില്‍ ചില ചട്ടഭേദഗതികള്‍ ആവശ്യമായി വരുന്നുണ്ട്. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് (21-06-2024) ചേരാനിരുന്ന യോഗം അടുത്ത ആഴ്ചയിലേക്ക് മാറ്റിവച്ചതായി മന്ത്രി അറിയിച്ചു. 

മഞ്ചേരി സത്രം ഭൂമിയിലെ അര്‍ഹരായവര്‍ക്കുള്ള പട്ടയവിതരണം സെപ്റ്റംബര്‍ മാസത്തിനകം നടക്കും. മലപ്പുറം നിയോജക മണ്ഡലത്തിലെ പട്ടയവിതരണവും വേഗത്തിലുണ്ടാവുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.


Content Summary: Karipur airport development: Revenue minister seeks report on land sale issue

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !