വരമ്പനാലയിലെ വൻ കവർച്ച നടത്തിയ മോഷ്ടാവിനെ മണിക്കൂറുകൾക്കകം പൊക്കി കൽപകഞ്ചേരി പോലീസ്

0

കൽപകഞ്ചേരി
:
 വളവന്നൂരിൽ അടച്ചിട്ട വീട്ടിൽ നിന്നും 16 പവൻ സ്വർണവും പണവും മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. വരമ്പനാല തയ്യിൽ പീടികയിലെ കുറുക്കോളി മുഹമ്മദ് ബഷീറിൻ്റെ വീട്ടിൽ നിന്നും ശനിയാഴ്ചയാണ് 16 പവൻ സ്വർണവും പണവും മോഷണം പോയത്. സംഭവത്തിൽ കുറ്റിപ്പുറം കാലടി സ്വദേശി നെടുംതൊടിയിൽ സലാമിനെയാണ് കൽപ്പകഞ്ചേരി SHO കെ സുശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

വീട്ടുടമ മുഹമ്മദ് ബഷീർ ഭാര്യയുമായി ഹജ്ജ് തീർത്ഥാടനത്തിനു പോയ സമയത്താണ് മോഷണം നടന്നത്.വീടിൻ്റെ പിൻവശത്തെ ഗ്രിൽസ് തകർത്ത് അകത്തു കയറി അലമാരയിൽ സൂക്ഷിച്ച 16 പവൻ സ്വർണവും,ഒരു ലക്ഷത്തിലേറെ രൂപയും 9 വാച്ചുകളുമാണ് കവർന്നത്. ഇവ പ്രതിയുടെ വരമ്പനാലയിലെ താമസ സ്ഥലത്തുനിന്നും പൊലീസ് കണ്ടെടുത്തു. പ്രതിയെ മോഷണം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പും നടത്തി.

മോഷണം നടത്തിയ വീടിനു സമീപം സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ട ബൈക്കിന്റെ നമ്പർ അയൽവാസിയായ അബ്ദു സലാം പൊലീസിന് കൈമാറിയതോടെയാണ് മണിക്കൂറുകൾക്കകം പ്രതിയെ പൊലീസിന് വലയിലാക്കാനായത്.

Content Summary: Kalpakanchery police nabbed the thief who committed a massive robbery in Varambanala within hours

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !