നായയെ മടിയിലിരുത്തി കാറോടിച്ചു; പള്ളിവികാരിക്കെതിരെ കേസെടുത്ത് എംവിഡി, ലൈസന്‍സ് റദ്ദാക്കും

0

നായയെ മടിയിലിരുത്തി കാറോടിച്ച പള്ളിവികാരിക്കെതിരെ നടപടിയെടുത്ത് എംവിഡി. വാഹനം അപകടകരമായോടിച്ചതിന് നൂറനാട് പടനിലം കത്തോലിക്കാപള്ളി വികാരി കൊല്ലം പേരയം മിനിഭവനില്‍ ഫാ.

ബൈജു വിന്‍സന്റിനെതിരെ ആലപ്പുഴ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റാണ് കേസെടുത്തത്. ബൈജു വിന്‍സന്റിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് എവിഡി പറഞ്ഞു. സ്റ്റിയറിങ്ങിനും തനിക്കുമിടയില്‍ നായയെ ഇരുത്തി വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വികാരി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ദൃശ്യങ്ങള്‍ വൈറലായതോടെയാണ് മോട്ടോര്‍വാഹന വകുപ്പ് അന്വേഷണം നടത്തിയത്.

കാരണം ബോധിപ്പിക്കുന്നതിനായി ഫാ. ബൈജു തിങ്കളാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആര്‍ രമണന്‍ മുന്‍പാകെ ഹാജരായി. ജൂണ്‍ ആറിന് വൈകുന്നേരം അഞ്ചിന് ചാരുംമൂട്ടില്‍നിന്ന് പടനിലത്തേക്കുള്ള യാത്രയ്ക്കിടയിലാണു സംഭവം. എന്നാല്‍ നായയുടെ കാലിന്റെ ചികിത്സയ്ക്കായി മൃഗാശുപത്രിയില്‍ പോയി മടങ്ങി വരികയായിരുന്നെന്നും അതുകൊണ്ടാണ് മടിയില്‍ ഇരുത്തിയതെന്നുമായിരുന്നു ഫാ. ബൈജു വിന്‍സന്റിന്റെ വിശദീകരണം. ഇത് ഗതാഗത നിയമത്തിന്റെ ലംഘനമാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് ചൂണ്ടിക്കാട്ടി.

Content Summary: He drove the car with the dog on his lap; MVD will file a case against the church vicar and cancel the license

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !