ഗൂഗിള്‍; ടൈംലൈന്‍ ഫീച്ചറിനായുള്ള വെബ് ആക്സസ് നിര്‍ത്തുന്നു

0

നിങ്ങള്‍ എവിടെയൊക്കെ പോകുന്നു, സിനിമകളേതൊക്കെയാണ് കാണുന്നത് തുടങ്ങിയ വിവരങ്ങള്‍ സൂക്ഷിച്ചുവെയ്ക്കുന്ന പരിപാടിക്ക് അടിയവരയിടാന്‍ ഒരുങ്ങി ഗൂഗിള്‍.

ഡിസംബര്‍ ഒന്നോടെയാണ് ഇത് പൂര്‍ണമായി നടപ്പിലാക്കുക. ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു നീക്കം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ടൈംലൈന്‍ ഫീച്ചറിനായുള്ള വെബ് ആക്സസാണ് ഗൂഗിള്‍ മാപ്‌ നിര്‍ത്തുന്നത്. നിര്‍ത്തലാക്കിയ ശേഷവും ടൈംലൈന്‍ ഡാറ്റ നഷ്ടമാകാതിരിക്കാന്‍ ബാക്കപ്പ് ചെയ്യാനും പുനഃസ്ഥാപിക്കാനും കഴിയും. ഇതിനായി, ഗൂഗിള്‍ മാപ്‌സ് ആപ്പിന്റെ ടൈംലൈന്‍ ഓപ്ഷനില്‍ മാറ്റം വരുത്തിയാല്‍ മതി.

‘ഗൂഗിള്‍ മാപ്‌സ് ടൈംലൈന്‍’ വെബില്‍ യാത്രകളുടെ വിവരങ്ങള്‍ കാണിക്കില്ല എങ്കിലും മൊബൈല്‍ ഫോണുകളില്‍ ഈ സേവനം ലഭ്യമാകും. നിലവില്‍ ഇമെയില്‍ ലോഗിന്‍ ചെയ്യുന്ന ലാപ്‌ടോപ്പിലും ടാബിലും ഡെസ്‌ക്ടോപ്പിലുമെല്ലാം ഈ ടൈംലൈന്‍ സൗകര്യം ലഭിക്കുന്നുണ്ട്. ഗൂഗിള്‍ അതിന്റെ ശേഖരണകേന്ദ്രമായ ‘ക്ലൗഡില്‍’ സൂക്ഷിക്കുന്ന യാത്രാവിവരങ്ങള്‍ കാണിച്ച്‌ മെയില്‍ അയക്കാറുണ്ടല്ലോ, എന്നാലിത് കൗതുകത്തില്‍ ഉപരി സ്വകാര്യത പരസ്യപ്പെടുത്തുന്നതായി തോന്നിയതോടെയാണ് ഗൂഗിള്‍ പുതിയ മാറ്റവുമായി എത്തിയത്. യാത്രാവിവരങ്ങള്‍ അവരുടെ മൊബൈലില്‍ സുരക്ഷിതമായിരുന്നാല്‍ മതിയെന്നും അത്യാവശ്യഘട്ടത്തില്‍ ആ മൊബൈല്‍ കേന്ദ്രീകരിച്ച്‌ നടത്തുന്ന അന്വേഷണത്തിലൂടെ യാത്രാവിവരങ്ങള്‍ പുറത്തുവന്നോട്ടെയെന്നുമാണ് പുതിയ തീരുമാനം.

നേരത്തെ മാപ്പ്‌സ് കൊണ്ടുവന്ന സേവ് ഫ്യുവല്‍സ് എന്ന അപ്‌ഡേറ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു. പേര് പോലെ കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കാന്‍ വാഹനത്തെ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. അമേരിക്കയിലെയും കാനഡയിലെയും യൂറോപ്പിലെയും ഉപയോക്താക്കള്‍ക്കായി 2022 സെപ്റ്റംബറിലാണ് സേവ് ഫ്യുവല്‍ ഫീച്ചര്‍ ആരംഭിച്ചത്. ഇപ്പോഴാണ് ഇത് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. സേവ് ഫ്യൂവല്‍ എന്ന ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യുന്നതോടെ മാപ്പ്‌സ് നമുക്ക് സഞ്ചരിക്കാനുള്ള വ്യത്യസ്ത റൂട്ടുകള്‍ക്കുള്ള ഇന്ധനമോ ഊര്‍ജ ഉപഭോഗം കണക്കാക്കി കാണിക്കും. തത്സമയ ട്രാഫിക് അപ്‌ഡേറ്റുകളും റോഡ് അവസ്ഥകളും വിശകലനം ചെയ്താണിത് സാധ്യമാക്കുന്നത്. തുടര്‍ന്ന് ഏറ്റവും മികച്ച ഇന്ധനക്ഷമത ലഭിക്കുന്ന റൂട്ട് ഈ ഫീച്ചറിലൂടെ നമുക്ക് അറിയാനാകും.

Content Summary: Google; Stopping web access for the Timeline feature

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !