ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ മൊബൈൽ റീചാർജ് നിരക്ക് ഉയർത്തി വോഡാഫോൺ ഐഡിയയും

0

ന്യൂഡൽഹി:
റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങി നെറ്റ്‌വർക്ക് സേവന ദേതാക്കൾക്ക് പുറമെ മൊബൈൽ റീചാർജ് കുത്തനെ ഉയർത്തി വോഡാഫോൺ ഐഡിയയും. രാജ്യത്തെ ടെലികോം മേഖലയിലെ മൂന്നാമത്തെ കമ്പനിയായ വോഡഫോൺ ഐഡിയ ജൂലൈ 4 മുതൽ പ്രീപെയ്ഡ്, പോസ്റ്റ്-പെയ്ഡ് പ്ലാനുകളിൽ 10% മുതൽ 23% വരെ താരിഫ് വർദ്ധിപ്പിക്കുമെന്ന് അറിയിച്ചു. നേരത്തെ ഭാരതി എയർടെൽ 10% മുതൽ 21% വരെയും റിലയൻസ് ജിയോ 13% മുതൽ 27% വരെയും തങ്ങളുടെ പാനുകളുടെ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ജൂലൈ മൂന്ന് മുതലാണ് റിലയൻസ് ജിയോ, ഭാരതി എയർടെൽ മൊബൈൽ നിരക്കുകൾ വർധിക്കുന്നത്.

വോഡാഫോൺ ഐഡിയയുടെ മിനിമം പ്ലാനായ 179 രൂപയുടെ പ്ലാൻ 199 രൂപയാക്കിയാണ് വർധിച്ചത്. വോഡഫോൺ ഐഡിയയുടെ പ്രതിദിനം 1.5 ജിബി ഡാറ്റയുള്ള 84 ദിവസത്തെ വാലിഡിറ്റി പ്ലാനിൻ്റെ നേരത്തെ 719 രൂപയിൽ നിന്ന് 859 രൂപയായി ഉയർത്തി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌മാർട്ട്‌ഫോൺ വിപണിയാണ് ഇന്ത്യ. എങ്കിലും ഏറ്റവും കുറഞ്ഞ നിരക്കിലുള്ള താരിഫ് നിരക്ക് ഉള്ള രാജ്യമാണ് ഇന്ത്യ. 5 ജി അടക്കമുള്ള പുതിയ സംവിധാനത്തിലേക്ക് മാറാനുള്ള വലിയ ചിലവാണ് നിരക്ക് വർധിപ്പിക്കാൻ കാരണമെന്നാണ് നെറ്റ്‌വർക്ക് ദാതാക്കൾ പറയുന്നത്.

എയർടെലിന്റെ 455 രൂപയുടെ പ്ലാൻ 599 ആക്കിയും 1,799 രൂപയുടേത് 1,999 രൂപയാക്കിയുമാണ് വർധിപ്പിച്ചത്. പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ 399ന്റേത് 449 ആയും 499 രൂപയുടെ പ്ലാൻ 549 ആയും കൂടും. ജിയോയുടെ 75 ജി.ബിയുടെ പോസ്റ്റ്പെയ്ഡ് പാക്ക് 399 രൂപയുണ്ടായിരുന്നത് 449 രൂപയാക്കി വർധിപ്പിച്ചു. 666 രൂപയുടെ അൺലിമിറ്റഡ് പ്ലാനിൽ 20 ശതമാനം വർധന വരുത്തി 799 രൂപയാക്കിയിട്ടുണ്ട്. 1,559 രൂപയുടെ പ്ലാൻ 1,899 രൂപയാക്കിയും 2,999 രൂപയുടേത് 3,599 രൂപയാക്കിയും കൂട്ടി.

Content Summary: After Jio and Airtel, Vodafone Idea has increased the mobile recharge rate

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
✩✩✩✩✩✩✩✩✩✩✩✩✩

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !