വാഹനത്തിന് മുകളിലേക്ക് മരം വീണു; കാര്‍ യാത്രക്കാരന് ദാരുണാന്ത്യം

0
 
കോതമംഗലം: എറണാകുളം ജില്ലയിലെ കോതമംഗലത്ത് ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണ് കാർ യാത്രികനായ ഒരാള്‍ മരിച്ചു. മൂന്നുപേർക്ക് പരുക്കേറ്റിട്ടുണ്ട്.

കോതമംഗലത്തിനടുത്ത് വില്ലാൻചിറയിലാണ് അപകടം നടന്നത്. കാറിനും കെഎസ്‌ആർടിസി ബസിനും മുകളിലേക്കായാണ് മരം വീണത്. മരത്തിന്റെ അടിഭാഗം പതിച്ചതിനെ തുടർന്ന് കാർ പൂർണമായും തകർന്നു.

ഒരു ഗർഭിണി അടക്കം നാല് യാത്രക്കാരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മരിച്ചു. മറ്റ് മൂന്നുപേർക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. മരത്തിന്റെ ശിഖരങ്ങളാണ് ബസിന് മുകളിലേക്ക് വീണത്. ഇതേത്തുടർന്ന് ബസിന്റെ പിൻഭാഗം തകർന്നു. അപകടത്തേ തുടർന്ന് തടസപ്പെട്ട ഗതാഗതം നാലരയോടെ ഭാഗികമായി പുനഃസ്ഥാപിച്ചു.

Content Summary: A tree fell on top of the vehicle; Tragic end for the car passenger

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !