സീബ്രാലൈനിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിനിയെ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

0

കോഴിക്കോട്:
ചെറുവണ്ണൂരില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു.

തലനാരിഴയ്ക്ക് ആണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. സംഭവത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവര്‍ക്കെതിരെ നല്ലളം പൊലീസ് കേസെടുത്തു. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനും മോട്ടോര്‍ വാഹനവകുപ്പ് നടപടി ആരംഭിച്ചു.

വെള്ളിയാഴ്ച ചെറുവണ്ണൂര്‍ സ്‌കൂളിന് സമീപമാണ് സംഭവം. സീബ്രാലൈന്‍ മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിനിയായ ഫാത്തിമയെയാണ് പാഞ്ഞെത്തിയ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ അടിയില്‍ കുടുങ്ങിയ ഫാത്തിമ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇരുവശവും നോക്കി റോഡ് മുറിച്ചു കടക്കുന്നതിനിടെ, റോഡിന്റെ മധ്യഭാഗത്ത് വച്ചാണ് പാഞ്ഞെത്തിയ ബസ് ഫാത്തിമയെ ഇടിച്ചുതെറിപ്പിച്ചത്. മഞ്ചേരി ഭാഗത്തേയ്ക്ക് സര്‍വീസ് നടത്തിയ ബസ് ആണ് മരണപ്പാച്ചില്‍ നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസും മോട്ടോര്‍ വാഹനവകുപ്പും നടപടി സ്വീകരിച്ചത്.

അപകടത്തെ തുടര്‍ന്ന് ബസിന്റെ അടിയില്‍ നിന്ന് എഴുന്നേറ്റ് വന്ന വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയിലാണ് കാര്യമായ പരിക്കില്ല എന്ന് കണ്ടെത്തിയത്.

Content Summary: A student was hit by a private bus while crossing the road on the zebra line; A case will be filed against the driver and the license will be suspended

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !