എടയൂരിൽ ഡോർ അടയ്ക്കാതെ സഞ്ചരിച്ച സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചു വീണ് യാത്രക്കാരന് ഗുരുതര പരുക്ക്

0


വളാഞ്ചേരി: എടയൂരിൽ ഡോർ അടയ്ക്കാതെ സഞ്ചരിച്ച സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചു വീണ് യാത്രക്കാരന് ഗുരുതര പരുക്ക്.
സൗത്ത് പാങ്ങ് ഭാസ്ക്കരൻ പടിയിലെ
തെക്കേപ്പാട്ട് വീട്ടിൽ നാരായണൻ (59) ആണ് പരുക്കേറ്റത്.

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി എടയൂർ മണ്ണത്തുപറമ്പിൽ വെച്ചാണ് സംഭവമുണ്ടായത്.വളാഞ്ചേരി-എടയൂർ-പാങ്ങ് റൂട്ടിലോടുന്ന സ്വകാര്യ ബസ് മണ്ണത്തുപറമ്പ് വെച്ച് അശ്രദ്ധമായി തിരിച്ചതോടെ ഡോറിലൂടെ നാരായണൻ പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു.

നെഞ്ചടിച്ച് വീണ നാരാണയൻ്റെ കവിളെല്ല് പൊട്ടുകയും തലയ്ക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു.അബോധാവസ്ഥയിലായ ഇദ്ദേഹത്തെ ഉടൻ പെരിന്തൽമണ്ണ എംഇഎസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

റോഡിലേയ്ക്ക് തെറിച്ചു വീണ നാരായണനെ ഉടൻ ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടാതിരുന്നതിനാൽ ഏറെ നേരം രക്തം വാർന്ന നിലയിൽ കിടക്കേണ്ടി വന്നതായി ബന്ധു മീഡിയവിഷനോട് പറഞ്ഞു.ശേഷം
അതുവഴി വന്ന നാരായണന്റെ അയൽവാസികളാണ് ആശുപത്രിയിലേയ്ക്ക്
കൊണ്ടുപോയത്.എടയൂർ വില്ലേജ് ഓഫീസിൽ പ്യൂണാണ് അപകടത്തിൽ പെട്ട നാരായണൻ.സംഭവത്തിൽ വളാഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Summary: A passenger was seriously injured after falling from a private bus traveling without closing the door in Edayur

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !