25 ശനിയാഴ്ചകള്‍ അധ്യയനദിനമാക്കി സ്കൂളുകളുടെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. 220 അധ്യയനദിനം തികക്കുന്ന രീതിയിലാണ് കലണ്ടർ.
ജൂണ്‍ 15, 22, 29, ജൂലൈ 20, 27, ആഗസ്റ്റ് 17, 24, 31, സെപ്റ്റംബർ ഏഴ്, 28, ഒക്ടോബർ അഞ്ച്, 26, നവംബർ രണ്ട്, 16, 23, 30, ഡിസംബർ ഏഴ്, ജനുവരി നാല്, 25, ഫെബ്രുവരി ഒന്ന്, 15, 22, മാർച്ച് ഒന്ന്, 15, 22 ശനിയാഴ്ചകളാണ് പ്രവൃത്തിദിനമാക്കിയത്.
ജൂണ്‍, ആഗസ്റ്റ്, ഫെബ്രുവരി മാസങ്ങളില്‍ മൂന്നും നവംബറില്‍ നാലും ശനിയാഴ്ച പ്രവൃത്തിദിനമാണ്. ഇതാദ്യമായാണ് ഇത്രയും ശനിയാഴ്ചകള്‍ കൂട്ടത്തോടെ അധ്യയന ദിനമാക്കുന്നത്. നേരത്തെ 204 അധ്യയനദിനം ഉള്‍പ്പെടുത്തി കലണ്ടറിന് ധാരണയായിരുന്നെങ്കിലും 220 ദിവസങ്ങള്‍ ഉറപ്പാക്കണമെന്ന് ഹൈകോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി.
Content Summary: 25 Saturdays are school days; Educational calendar published
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !