ലണ്ടന്‍: തുടര്‍ച്ചയായി നാലാം തവണയും പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി ചരിത്രമെഴുതി. അവസാന പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാമിനെ 3-1നു വീഴ്ത്തിയാണ് കിരീടമുറപ്പിച്ചത്. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം തുടരെ നാല് വട്ടം കിരീടം നേടുന്നത്.
സിറ്റിക്ക് വെല്ലുവിളിയായി നിന്ന ആഴ്‌സണല്‍ രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടു. അവര്‍ അവസാന പോരാട്ടത്തില്‍ എവര്‍ട്ടനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയെങ്കിലും അന്തിമ കണക്കപ്പെടുപ്പില്‍ അവര്‍ സിറ്റിയുമായി രണ്ട് പോയിന്റ് വ്യത്യാസത്തില്‍. അവസാന പോരില്‍ സിറ്റി തോല്‍ക്കുകയും ആഴ്‌സണല്‍ ജയിക്കുകയും വേണമായിരുന്നു ഗണ്ണേഴ്‌സിനു കിരീടം നേടാന്‍ എന്നാല്‍ അതൊന്നും നടന്നില്ല.
പെപ് ഗ്വാര്‍ഡിയോളയ്ക്ക് കീഴില്‍ ടീം സ്വന്തമാക്കുന്ന 17ാം കിരീടമാണിത്. ഇനി എഫ്എ കപ്പ് ഫൈനല്‍ കൂടിയാണ് സിറ്റിക്കുള്ളത്. ഇതിലും ജയിച്ചാല്‍ ഗ്വാര്‍ഡിയോളയ്ക്ക് കീഴിലെ കിരീട നേട്ടം 18ല്‍ എത്തും.
Report: Sports Desk Mediavisionlive.in
Content Summary: Manchester City made history by winning the Premier League title for the fourth time in a row
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !