കൊച്ചി: മുന്നേറ്റ നിര താരം ദിമിത്രി ഡയമന്റകോസ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. കഴിഞ്ഞ സീസണുകളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍വേട്ടക്കാരനായിരുന്നു ഡയമന്റകോസ്. ഐഎസ്എല്‍ 2023-24 സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവാണ്.
ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി 44 മത്സരങ്ങളില്‍ നിന്നായി ഡമന്റകോസ് 28 ഗോളുകള്‍ നേടിയിട്ടുണ്ട്. ഏഴ് അസിസ്റ്റുകളും നടത്തി. ടീമെന്ന നിലയില്‍ ബ്ലാസ്റ്റേഴ്‌സില്‍ ലഭിച്ച നിമിഷങ്ങളെക്കുറിച്ചു പറയാന്‍ വാക്കുകളില്ലെന്നും കേരളത്തോടൊപ്പമുള്ള രണ്ടു വര്‍ഷക്കാലം അവസാനിക്കുകയാണെന്നും ഡയമന്റകോസ് വ്യക്തമാക്കി.
2022 ൽ ക്രൊയേഷ്യൻ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബ് ഹജ്ജുക് സ്പ്ലിറ്റിൽനിന്നാണ് ഗ്രീക്ക് താരം ബ്ലാസ്റ്റേഴ്സിൽ ചേർന്നത്. ഗ്രീസ് സീനിയർ ടീമിനായി അഞ്ചു മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പരിശീലകൻ ഇവാൻ വുക്കൊമാനോവിച്ച് ബ്ലാസ്റ്റേഴ്സ് വിട്ടതിനു പിന്നാലെയാണ് 31 കാരനായ ഡയമെന്റകോസും ബ്ലാസ്റ്റേഴ്സ് വിടുന്നത്.
Content Summary: MKerala Blasters forward Dimitri Diamantakos has left the club
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !