ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍ സ്വര്‍ണം. പവന് 400 രൂപ വര്‍ദ്ധിച്ച് സ്വര്‍ണവില റെക്കോര്‍ഡിട്ടു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 55,120 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 6,890 രൂപയുമായി.
ഈ വർഷത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഒരു പവൻ സ്വർണത്തിന്റെ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
മേയ് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയിരുന്നത്. അന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 52,440 രൂപയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ സ്വർണവ്യാപാരം മികച്ച നേട്ടത്തിലാണ് നടക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ട്രോയ് ഔൺസിന് 17.59 ഡോളർ (0.73%) ഉയർന്ന് 2437.94 ഡോളർ എന്നതാണ് നിലവാരം. ചൈനയിലെ വർദ്ധിക്കുന്ന ആവശ്യവും ഡോളർ പ്രതിസന്ധിയുമെല്ലാം സ്വർണവില കൂടാൻ കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ.
Content Summary: Gold price crosses 55,000; The highest rate in history
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !