തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ മുന്‍ എംപി ഇന്നസെന്റിന്റെ ചിത്രം വെച്ചുകൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ഫ്ലക്സ് ബോര്‍ഡ്.
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് സമീപത്താണ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. എല്ലാറ്റിനുമപ്പുറം സൗഹൃദം എന്ന് സുരേഷ് ഗോപിക്കൊപ്പം ഇന്നസെന്റ് നില്‍ക്കുന്ന ചിത്രത്തില്‍ എഴുതിയിട്ടുണ്ട്.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തില്‍ ഉത്സവം ഞായറാഴ്ച തുടങ്ങിയിരുന്നു. ഉത്സവത്തിന് ആശംസ അര്‍പ്പിച്ചുകൊണ്ടാണ്, ഇന്നസെന്റും സുരേഷ് ഗോപിയും ഒപ്പം നില്‍ക്കുന്ന പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്കെത്തി നില്‍ക്കെയാണ് ഇത്തരത്തിലൊരു ബോര്‍ഡ് വെച്ചിട്ടുള്ളത്.
ഫ്ലക്സ് ബോര്‍ഡ് വെച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കി. പാര്‍ട്ടിയുമായി ആലോചിച്ചശേഷം പരാതി നല്‍കുന്നതില്‍ തീരുമാനമെടുക്കും. ചാലക്കുടിയില്‍ ഇടതുപക്ഷത്തിന്റെ മുന്‍ എംപിയാണ് അന്തരിച്ച ഇന്നസെന്റ്. ഫ്ലക്സ് ബോര്‍ഡില്‍ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Summary: 'friendship above all else'; Suresh Gopi's election flux board with the picture of Innocent
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !