ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നാട്ടിലെത്തുന്ന കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവിൽ ടിക്കറ്റൊരുക്കി എയർ ഇന്ത്യ എക്‌സ്‌പ്രസ്. 18നും 22നും ഇടയിൽ പ്രായമുള്ള വോട്ടർമാർക്ക് അവരുടെ നിയോജകമണ്ഡലത്തിന് ഏറ്റവും അടുത്തുള്ള എയർപോർട്ടിലേക്ക് എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ജൂൺ ഒന്ന് വരെ ഇളവോടെ ടിക്കറ്റ് ബുക്ക് ചെയ്യാം. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ19ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ ഓഫർ.
ജനാധിപത്യ ബോധത്തെ വളർത്താനും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അവരെ പങ്കാളികളാക്കാനുമാണ്'വോട്ട് അസ് യൂ ആർ' പ്രചാരണമെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ഡോ.അങ്കുർ ഗാർഗ് പറഞ്ഞു.
കോഴിക്കോട് വിമാനത്താവളത്തിൽ ആഴ്ചതോറും നടത്തുന്ന സർവീസുകൾ എയർഇന്ത്യ 77ൽ നിന്നും 87 ആക്കി ഉയർത്തിയിട്ടുണ്ട്. ഇവിടെ നിന്നും റാസൽഖൈമ, ദമാം തുടങ്ങിയ സ്ഥലങ്ങളിലേക്കും ബംഗളൂരുവിലേക്കും പുതിയതായി സർവീസുകൾ ആരംഭിച്ചു. കണ്ണൂരിൽ നിന്നും 12 അധിക സർവീസുകളും എയർ ഇന്ത്യ ആരംഭിക്കാൻ പോകുന്നുണ്ട്.
Content Summary: Lok Sabha Elections: Air India offers huge discount on tickets for non-resident maiden voters
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !