വാട്ടര്‍ മെട്രോ കൊച്ചിയില്‍ വന്നിട്ട് ഒരു വര്‍ഷം തികയുന്നു. 19. 72 ലക്ഷത്തിലധികം ആളുകള്‍ ഇതുവരെ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തു.
അഞ്ച് റൂട്ടുകളിലാണ് നിലവില്‍ മെട്രോ സര്‍വീസുള്ളത്. രണ്ട് റൂട്ടുകളില്‍ ഒമ്ബത് ബോട്ടുകളുമായി ആരംഭിച്ച യാത്ര ഇന്ന് അഞ്ചു റൂട്ടുകളിലേക്ക് എത്തി. 14 ബോട്ടുകളും കൊച്ചി വാട്ടര്‍ മെട്രോക്ക് സ്വന്തം. ഒരു വര്‍ഷത്തിലേക്ക് എത്തുമ്ബോള്‍ യാത്രക്കാരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു.
കഴിഞ്ഞ ദിവസമാണ് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള സര്‍വീസ് ആരംഭിച്ചത്. ഇതുവരെ 10 ടെര്‍മിനലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 38 ടെര്‍മിനലുകളാണ് ലക്ഷ്യമിടുന്നത്. കൊച്ചി വാട്ടര്‍ മെട്രോ പൂര്‍ണ്ണതോതിലാകുമ്ബോള്‍ വ്യവസായ നഗരത്തിന്റെ വികസന കുതിപ്പിന് മുതല്‍ക്കൂട്ടാകുമെന്ന് ഉറപ്പ്.
20 രൂപ മുതല്‍ 40 രൂപ വരെയാണ് യാത്രാ നിരക്ക്. വിവിധ യാത്രാ പാസ് ഉപയോഗിച്ച് പത്തു രൂപ നിരക്കില്‍ വരെ യാത്ര ചെയ്യാം. ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവരോടൊപ്പം കൊച്ചി മെട്രോ എം.ഡി ലോക്‌നാഥ് ബഹ്‌റ യാത്ര ചെയ്തു. നടി മിയ, മുരളി തുമ്മാരക്കുടി, എം.കെ സാനു തുടങ്ങിയ പ്രമുഖര്‍ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്തു.
Content Summary: First birthday of Kochi Water Metro; More than 19.72 lakh people traveled
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !