'കാമറ കണ്ടില്ലെങ്കിലും കാണാമറ കാണാതിരിക്കരുത്'; മൂന്ന് തരം ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ വിശദീകരിച്ച്‌ മോട്ടോര്‍ വാഹനവകുപ്പ്

0

തിരുവനന്തപുരം:
റോഡുഗതാഗതത്തില്‍ ഏറ്റവും അപകടകാരിയാകുന്ന ഒന്നാണ് വാഹനങ്ങളിലെ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ അഥവാ കാണാമറകള്‍.

കാഴ്ചകേന്ദ്രീകൃതമായ ഡ്രൈവിംഗില്‍ സുരക്ഷ ഉറപ്പാക്കാന്‍ വാഹനത്തിന്റെ എല്ലാ വശങ്ങളിലും ഡ്രൈവറുടെ കണ്ണുകള്‍ കൃത്യമായി എത്തേണ്ടതുണ്ട്. നിര്‍മ്മാണസാങ്കേതികത, ഡ്രൈവര്‍ സീറ്റിന്റെ സ്ഥാനം എന്നിവ കാരണം കണ്ണുകളെത്താത്ത കാഴ്ചപരിമിതിയാണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍. ഇവയെ കുറിച്ച്‌ ഡ്രൈവര്‍മാര്‍ക്ക് ധാരണ ഉണ്ടായിരിക്കണമെന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.

'യാത്രയിലെ പിന്‍മറ കണ്‍മുന്നിലെത്തിക്കാനാണ് ഇരുചക്രവാഹനങ്ങളില്‍ റിയര്‍വ്യൂ മിററുകള്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. തിരക്കേറിയ ട്രാഫിക്കില്‍ 'ഊളിയിടലി'നും വല്യേട്ടന്മാര്‍ക്കിടയിലൂടെ 'എട്ടെ'ടുക്കാനുമൊക്കെ ഈ സുരക്ഷാേപാധി ഒരു 'ശല്ല്യമാ'യതിനാല്‍ യുവതലമുറ ഇത് ഷോകേയ്‌സിലാക്കി 'ഷോ' കാണിക്കുന്ന ഭ്രമയുഗമാണിത്.'- കേരള മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

ഇരുമെയ്യാണെങ്കിലും...8.O*

ഇരുചക്രവാഹനയാത്ര ഏറെ ദുഷ്‌കരവും അപകടകരവുമാകുന്നത് എങ്ങിനെയെന്ന് വിശദീകരിക്കുന്ന സംവാദപരമ്ബരയുടെ 8-ാം ഭാഗമാണിത്. എല്ലായ്‌പോഴും ഒരു എട്ടിന്റെ പണി തന്നെയാണ് ഇരുചക്രവാഹനഡ്രൈവിംഗ്.

റോഡുഗതാഗതത്തില്‍ ഏറ്റവും അപകടകാരിയാകുന്ന ഒന്നാണ് വാഹനങ്ങളിലെ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ അഥവാ കാണാമറകള്‍. ഇരുചക്രയാത്രക്കാരുടെ ചുറ്റിലും ചുറ്റുന്ന 'കാലകൈയ്യന്മാരി'ല്‍ മുഖ്യന്‍ ഇതരവാഹനങ്ങളുടെ കാണാമറകളാണ്. ഇരുചക്രവാഹന അപകടമരണങ്ങളില്‍ ഭൂരിഭാഗവും ഈ കാണാമറയത്താണ് സംഭവിക്കുന്നതും..

കാഴ്ചകേന്ദ്രീകൃതമായ ഡ്രൈവിംഗില്‍ സുരക്ഷ ഉറപ്പാക്കാന്‍ വാഹനത്തിന്റെ എല്ലാ വശങ്ങളിലും ഡ്രൈവറുടെ കണ്ണുകള്‍ കൃത്യമായി എത്തേണ്ടതുണ്ട്. നിര്‍മ്മാണസാങ്കേതികത, ഡ്രൈവര്‍ സീറ്റിന്റെ സ്ഥാനം എന്നിവ കാരണം കണ്ണുകളെത്താത്ത കാഴ്ചപരിമിതിയാണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍. ഇവ മൂന്നുതരമുണ്ട് :
  • Forward Blind Spot - മുന്‍മറ
  • Backward Blind Spot - പിന്‍മറ
  • Sideways Blind Spot വശമറ
വാഹനങ്ങള്‍ക്കും ഡ്രൈവര്‍ക്കും അനുസൃതമായി മാറുന്ന ഈ കാണാമറകള്‍, മുന്നിലേക്കും വശങ്ങളിലേക്കും മാത്രമല്ല പിന്നിലേയ്ക്കും ഒട്ടുമില്ലാത്ത ഏകവാഹനം ഇരുചക്രവാഹനങ്ങളായിരിക്കും. അവയ്ക്ക് 'മേനിനടിക്കാ'വുന്ന ഏകസുരക്ഷാസംഗതി ഒരു പക്ഷെ ഇത് മാത്രമാകും. സ്വാഭാവികമായി കൂടുതല്‍ സുരക്ഷിതമാകേണ്ട ഇരുചക്ര വാഹനങ്ങളാണ് പക്ഷെ കൂടുതലും അപകടത്തില്‍പ്പെടുന്നത്....

യാത്രയിലെ പിന്‍മറ കണ്‍മുന്നിലെത്തിക്കാനാണ് ഇരുചക്രവാഹനങ്ങളില്‍ റിയര്‍വ്യൂ മിററുകള്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. തിരക്കേറിയ ട്രാഫിക്കില്‍ 'ഊളിയിടലി'നും വല്യേട്ടന്മാര്‍ക്കിടയിലൂടെ 'എട്ടെ'ടുക്കാനുമൊക്കെ ഈ സുരക്ഷാേപാധി ഒരു 'ശല്ല്യമാ'യതിനാല്‍ യുവതലമുറ ഇത് ഷോകേയ്‌സിലാക്കി 'ഷോ' കാണിക്കുന്ന ഭ്രമയുഗമാണിത്.

പുതുതലമുറ വാഹനങ്ങളില്‍ ഈ കാണാമറകളെ 'കൈകാര്യം'ചെയ്യാന്‍ കൂടുതല്‍ കണ്ണാടികള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും, ഈ സന്തതസഹചാരികളുടെ 'ആളെക്കൊല്ലിനിഴലില്‍'പ്പെടാതെ ചലിക്കുക മാത്രമാണ് സുരക്ഷിതശീലം. *''ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും കേട് ഇലയ്ക്കു തന്നെ''* പഴഞ്ചൊല്ലാണ്, പക്ഷെ ഇന്ന് റോഡിലേറെ പ്രസക്തമായ 'പഞ്ച്' ചൊല്ലാണത്.

എല്ലാത്തരം വാഹനങ്ങളുടേയും 'ആളെക്കൊല്ലി'മറകളെപ്പറ്റി കൃത്യമായ ധാരണയുണ്ടാവണം. ഈ Vulnerability അഥവാ അപകടചുഴികള്‍ക്ക് ഇടയിലാണ് ഇരുചക്ര'ഈയാംപാറ്റകള്‍' ഭ്രമണം ചെയ്യുന്നത് എന്ന് മറക്കാതിരിക്കുകയും വേണം.

പിന്നിലൂടെ വന്നണയുന്ന കാണാമറ'ഭൂതങ്ങ'ളെ മുന്നില്‍ക്കണ്ട് തിരികെ വീടണയാന്‍, പിന്‍കാഴ്ചദര്‍പ്പണങ്ങള്‍ ഒരു 'ബുദ്ധിമുട്ടായി' ചൂഴ്‌ന്നെടുക്കാതെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കാന്‍ ശീലിക്കുക.

കുറുക്കുവഴികളില്‍ നറുക്കുവീഴാതിരിക്കട്ടെ... സുരക്ഷയ്ക്ക് കുറുക്കുവഴികളുമില്ല

ഇന്നത്തെ ചിന്താവിഷയം :
കാമറ കണ്ടില്ലെങ്കിലും..കാണാമറ കാണാതിരിക്കരുത്

Content Summary: 'Even if you don't see the camera, don't miss the view'; Department of Motor Vehicles explains three types of blind spots

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !