ആലപ്പുഴ: സഹോദരിയെ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടി. പൂങ്കാവ് വടക്കൻ പറമ്പിൽ റോസമ്മയെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച മുതൽ റോസമ്മയെ കാണാനില്ലായിരുന്നു. സംഭവത്തെ തുടർന്ന് സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തനിക്ക് കയ്യബദ്ധം പറ്റിയെന്ന് ബെന്നി ബന്ധുക്കളോട് സമ്മതിച്ചിരുന്നതായാണ് വിവരം.
ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. റോസമ്മ രണ്ടാമത് വിവാഹം കഴിക്കാൻ തീരുമാനിച്ചെന്നും ഇതിലെ എതിർപ്പാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് സൂചന. റോസമ്മയെ 18ാം തീയതി മുതൽ കാണാതായിട്ടും ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല. പിന്നീട് ബെന്നി തന്നെ സഹോദരിയെ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടിയെന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് ചെട്ടിക്കാട്ടുള്ള വീട്ടിലേക്ക് എത്തുകയായിരുന്നു.
രണ്ടാം വിവാഹത്തെക്കുറിച്ച് പറഞ്ഞ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. പിന്നാലെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയതിന് ശേഷം വീടിന്റെ പിൻഭാഗത്ത് കൊണ്ടുപോയി കുഴിച്ചിട്ടു എന്നാണ് ബെന്നി പറഞ്ഞത്. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചതിന് പിന്നാലെ മൃതദേഹം കുഴിയിൽ നിന്നും കണ്ടെടുത്തു. പോസ്റ്റ് മോർട്ടം ചെയ്തതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ.
Content Summary: Brother killed 60-year-old woman and buried her in the house
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !