100 മിനിറ്റിനുള്ളില്‍ നടപടി, പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ സി വിജില്‍ ആപ്പ് വഴി പരാതി നല്‍കാം; ചെയ്യേണ്ടത് ഇത്രമാത്രം

0

കൊച്ചി:
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെ പരാതികളും ക്രമക്കേടുകളും ജനങ്ങള്‍ക്ക് സി- വിജില്‍ ആപ്പ് വഴി അറിയിക്കാം. പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ സി വിജില്‍ (cVIGIL) എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ്പ് ലഭിക്കും. പരാതി കിട്ടി 100 മിനിറ്റിനുള്ളില്‍ നടപടിയെടുത്ത് മറുപടി നല്‍കുന്ന രീതിയിലാണ് ക്രമീകരണം.

പെരുമാറ്റച്ചട്ടലംഘനമോ ചെലവുസംബന്ധമായ ചട്ടലംഘനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിക്കാരന് ആപ്പ് വഴി ചിത്രം അല്ലെങ്കില്‍ വീഡിയോയെടുത്ത് അപ്ലോഡ് ചെയ്ത് പരാതി രജിസ്റ്റര്‍ ചെയ്യാം. ജില്ലാ കണ്‍ട്രോള്‍ റൂമിലാണ് പരാതി ലഭിക്കുക. ആപ്പ് ഉപയോഗിച്ച് എടുക്കുന്ന തത്സമയചിത്രങ്ങള്‍ മാത്രമേ അയക്കാനാകൂ. അപ്ലോഡ് ചെയ്യാനുള്ള സമയം അഞ്ചു മിനിറ്റ് മാത്രമാണ്. ഏത് സ്ഥലത്തുനിന്നാണ് ഫോട്ടോയും വീഡിയോയും എടുക്കുന്നതെന്ന് ആപ്പ് തിരിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നതിനാല്‍ ഈ ഡിജിറ്റല്‍ തെളിവ് ഉപയോഗിച്ച് സ്‌ക്വാഡിന് സമയബന്ധിതമായി നടപടി എടുക്കാം.

ഫോണ്‍ നമ്പര്‍, ഒടിപി, വ്യക്തിവിവരങ്ങള്‍ എന്നിവ നല്‍കി പരാതി നല്‍കിയാല്‍ തുടര്‍നടപടി അറിയാന്‍ സവിശേഷ ഐഡി ലഭിക്കും. ആരെന്ന് വെളിപ്പെടുത്താതെ പരാതി നല്‍കാനുള്ള സംവിധാനവുമുണ്ട്. എന്നാല്‍, ഇങ്ങനെ പരാതി നല്‍കുന്നയാള്‍ക്ക് തുടര്‍വിവരങ്ങള്‍ ആപ്പ് വഴി ലഭിക്കില്ല.

ജില്ലാ കണ്‍ട്രോള്‍ റൂമില്‍നിന്ന് പരാതി ഫീല്‍ഡ് യൂണിറ്റിന് കൈമാറും. ഫീല്‍ഡ് യൂണിറ്റില്‍ ഫ്‌ലൈയിങ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീമുകള്‍ എന്നിവയുണ്ടാകും. ഫീല്‍ഡ് യൂണിറ്റിന് പരാതിയുടെ ഉറവിടം ട്രാക്ക് ചെയ്ത് സ്ഥലത്തെത്താനാകും. നടപടിയെടുത്തശേഷം തുടര്‍തീരുമാനത്തിനായി ഇന്‍വെസ്റ്റിഗേറ്റര്‍ ആപ് വഴി റിപ്പോര്‍ട്ട് നല്‍കും. ജില്ലാതലത്തില്‍ തീര്‍പ്പാക്കാനാകാത്ത പരാതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ദേശീയ ഗ്രീവന്‍സ് പോര്‍ട്ടലിലേക്ക് അയക്കും.

Content Summary: Action within 100 minutes Complaint against code of conduct violation can be filed through C Vigil app; That's all there is to do

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !