കോട്ടയ്ക്കല്‍: കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസില്‍ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കോട്ടയ്ക്കല്‍ പറപ്പൂർ സ്വദേശി ഹാരിസിനെ (43) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ നിലമ്ബൂർ വഴിക്കടവില്‍ വെച്ചാണ് സംഭവം. ഊട്ടിയില്‍ നിന്നും തിരുവന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിയെ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു.
ഗുഡല്ലൂരില്‍ നിന്നാണ് ഇയാള്‍ ബസില്‍ കയറിയത്. കേരള അതിർത്തി എത്തിയപ്പോള്‍ ഉപദ്രവിക്കുന്ന തരത്തില്‍ സീറ്റിനടിയിലൂടെ ആദ്യം കാല്‍ കൊണ്ട് ചവിട്ടുകയായിരുന്നു. പിന്നീട് കൈകൊണ്ട് ഉപദ്രവിക്കാൻ ശ്രമിച്ചു. ഉപദ്രവം തുടർന്നതോടെ പെണ്‍കുട്ടി സംഭവം ബസ് ജീവനക്കാരെ അറിയിച്ചു. പിന്നാലെ സഹയാത്രികരും പ്രതിയെ ചോദ്യം ചെയ്തു. ഇതോടെ യാത്രക്കാരും പ്രതിയും തമ്മില്‍ വാക്കുതർക്കമുണ്ടായി. പൊലീസില്‍ പരാതി നല്‍കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതോടെ ബസ് യാത്രക്കാരുമായി ബസ് നേരെ വഴിക്കടവ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചതോടെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ നിലമ്ബൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ മുൻപും കേസുകള്‍ ഉള്ളതായി പൊലീസ് അറിയിച്ചു. ട്രെയിനില്‍ ടിടിആറിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനു കോഴിക്കോട് റെയില്‍വേ പൊലീസ് സ്റ്റേഷനിലും വഞ്ചനാക്കുറ്റത്തിന് വേങ്ങര പൊലീസ് സ്റ്റേഷനിലും മദ്യപിച്ച് വാഹനം ഓടിച്ചതിന് വൈത്തിരി പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Content Summary: Woman sexually assaulted in KSRTC Swift bus; A native of Kottaikal Parapur was arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !