എടപ്പാൾ: എടപ്പാൾ വട്ടംകുളം കുറ്റിപ്പാലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.വട്ടംകുളം തൈക്കാട് സ്വദേശിയും എൽ.ഐ.സി ഏജന്റുമായ സുന്ദരൻ (52) കുമരനെല്ലൂർ കൊള്ളന്നൂർ സ്വദേശി കിഴക്കോട്ട് വളപ്പിൽ അലി (35) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം ഉണ്ടായത്.
മറ്റു വഴി യാത്രക്കാരാണ് ഇരുവരും അപകടത്തിൽ പെട്ട് റോഡിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സുന്ദരൻ്റെ മരണം സംഭവിച്ചിരുന്നു.
ഗുരുതരമായി പരുക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവും വഴിയായിരുന്നു അലിയുടെ മരണം. അമിത വേഗതയാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Two people died in a two-wheeler collision in Edapal
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !