തൃശൂര്‍: ഉറങ്ങുന്നതിനിടെ യുവാവിന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. ചാവക്കാട് സ്വദേശി കാസിമിന്റെ മകൻ മുഹമ്മദ് ഹമീദിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടയായിരുന്നു സംഭവം. ഫോൺ അടുത്ത് വച്ച് ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
റെഡ്മി കമ്പനിയുടെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. എന്നാൽ ഫോൺ പൊട്ടിത്തെറിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. പൊട്ടിത്തെറിയിൽ ബെഡ് ഭാഗീകമായി കത്തി നശിച്ചു. തലനാരിഴയ്ക്ക് ആണ് ദുരന്തം ഒഴിവായത്.
അതേസമയം ശബ്ദം കേട്ട് ബെഡിൽ ഉറങ്ങി കിടക്കുകയായിരുന്ന ഫഹീം എഴുന്നേറ്റപ്പോൾ മുറിയിൽ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി. പിന്നീട് വെള്ളം ഒഴിച്ചാണ് തീ അണച്ചത്. ബെഡ് ഭാഗികമായി കത്തിയ നിലയിലാണുളളത്.
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !