ന്യൂഡല്‍ഹി: നിലവിലെ ഒടിപി വെരിഫിക്കേഷന്‍ സംവിധാനത്തിന് പകരം കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്ന സാങ്കേതികവിദ്യ നടപ്പാക്കാന്‍ റിസര്‍വ് ബാങ്ക് പദ്ധതിയിടുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ ആധികാരികത കൈവരുന്നതിന് തത്വാധിഷ്ഠിത ചട്ടക്കൂടിന് ( principle-based framework ) രൂപം നല്‍കാന്‍ ആര്‍ബിഐ ആലോചിക്കുന്നതായാണ് കഴിഞ്ഞദിവസം പണവായ്പാ നയപ്രഖ്യാപനത്തിനിടെ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞത്.
'ഡിജിറ്റല്‍ പേയ്മെന്റുകള്‍ സുരക്ഷിതമാക്കുന്നതിന് അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓതന്റിക്കേഷന്‍ (എഎഫ്എ) പോലുള്ള വിവിധ സംവിധാനങ്ങള്‍ റിസര്‍വ് ബാങ്ക് ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതിനിടെ എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള ഒടിപി വളരെ ജനപ്രിയമായി. എന്നിരുന്നാലും, സാങ്കേതിക പുരോഗതിക്കൊപ്പം, സമീപ കാലങ്ങളില്‍ ആധികാരികത ഉറപ്പാക്കാന്‍ മറ്റു സംവിധാനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതിനാല്‍, ഡിജിറ്റല്‍ പേയ്മെന്റുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ബദല്‍ സംവിധാനം സ്വീകരിക്കുന്നതിന് ഒരു തത്വാധിഷ്ഠിത ചട്ടക്കൂട് സ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.'-ശക്തികാന്ത ദാസ് പറഞ്ഞു.
തത്വാധിഷ്ഠിത ചട്ടക്കൂടിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. അടുത്തിടെ ഡിജിറ്റല്‍ പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് പുതിയ സുരക്ഷാ സംവിധാനത്തെ കുറിച്ച് ആര്‍ബിഐ ആലോചിച്ച് തുടങ്ങിയത്. 2022നും 23നും ഇടയില്‍ യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട് 95000 തട്ടിപ്പുകള്‍ ആണ് നടന്നത്. ഈ പശ്ചാത്തലത്തിലാണ് ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ പുതിയ സംവിധാനം കൊണ്ടുവരുന്നതിനെ കുറിച്ച് ആര്‍ബിഐ ആലോചിച്ചത്.
Content Summary: The current OTP verification system is changing; RBI comes up with a new scheme to prevent fraud
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !