വീണ്ടും തിയേറ്റര്‍ റിലീസിനൊരുങ്ങി 'സീതാ രാമം'

0

രണ്ടു വര്‍ഷത്തിനിപ്പുറം ദുല്‍ഖറിന്റെ ഹിറ്റ് ചിത്രം സീതാരാമം വീണ്ടും തിയേറ്റര്‍ റിലീസിനൊരുങ്ങുകയാണ്. പുതു തലമുറയെ ഹരം കൊള്ളിച്ച, ദുല്‍ഖറിനെ പാന്‍ ഇന്ത്യന്‍ താരമായി ഉയര്‍ത്തിയതില്‍ വലിയ പങ്കുവഹിച്ച ചിത്രങ്ങളില്‍ ഒന്നാണ് 'സീതാ രാമം'.

സീതയും റാമുമായെത്തിയ ദുല്‍ഖറും മൃണാളും പ്രേക്ഷകരുടെ മനം കവര്‍ന്ന ജോഡിയുമായി. രണ്ടു വര്‍ഷത്തിനിപ്പുറം സീതാരാമം വീണ്ടും തിയേറ്റര്‍ റിലീസിനൊരുങ്ങുകയാണ്.

വാലെന്റൈസ് ദിനത്തിലാണ് ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. 'സിനിമാ പ്രേമികള്‍ക്കായി അനശ്വരമായ പ്രേമകഥ വീണ്ടും എത്തുന്നു, തിയേറ്ററുകളില്‍ ആസ്വദിക്കൂ' എന്നാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ട് കുറിച്ചത്.

2022 ഓഗസ്റ്റ് 5ന് ആണ് സീതാ രാമം റിലീസ് ചെയ്തത്. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തത്. 'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. സീതയായി വേഷമിട്ടത് മൃണാള്‍ താക്കൂര്‍ ആണ്. രശ്മിക മന്ദാന, സുമന്ത് എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു.

Content Summary: 'Sita Ram' is getting ready for theatrical release again

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !