കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന കാമ്പോരെറ്റ് ദ്വിദിന സഹവാസ ക്യാമ്പ് ഫെബ്രുവരി 10 ,11 തിയ്യതികളിൽ മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുമെന്ന് അധികൃതർ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇരിമ്പിളിയം എടയൂർ ആതവനാട് മാറാക്കര പഞ്ചായത്തുകളിലെ 23 വിദ്യാലയങ്ങളിൽ നിന്നുള്ള ആയിരത്തോളം സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളാണ് ക്യാമ്പിൽ സംഗമിക്കുന്നത്.
ക്യാമ്പ് എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്യും.
സർഫ് സ്മാർട്ട്, ഫ്രീ ബീംഗ് മീ, പ്ലാസ്റ്റിക് ടൈഡ് ടേണേഴ്‌സ്, സ്കൗട്ട് ഗോ സോളാർ, SDGS, റേഡിയോ സ്പോർട്ടിംഗ്, സ്കൗട്ട് ഒളിമ്പിക്സ്, സ്കൗട്ട് സ്കില്ലോ, ഫൺ ഗെയിംസ്, കൾച്ചറൽ പ്രോഗ്രാം ,അഡ്വഞ്ചർ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ ആക്ടിവിറ്റികൾ ആയിരിക്കും ക്യാമ്പിൽ അരങ്ങേറുക.
കാമ്പോരെറ്റ് ലോഗോയുടെ ലോഞ്ചിംഗ് ഡിസ്ട്രിക്ട് കമ്മീഷണർ ഓഫ് സ്കൗട്സ് എം.ബാലകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു.
എടയൂർ കെ എം യു പി സ്കൂൾ അധ്യാപകനും സ്കൗട്ട് മാസ്റ്ററും കൂടിയായ ഹഫീസ് മുഹമ്മദ് ആണ് ലോഗോ ഡിസൈൻ ചെയ്തത്.
ജില്ലാ ട്രെയിനിങ് കമ്മീഷണർ കെ.പി കോമളവല്ലി ടീച്ചർ, ഫ്ലോക്ക് വിഭാഗം ജില്ലാ കമ്മീഷണർ കെ.പി വഹീദ , ക്യാമ്പ് കോർഡിനേറ്റർ പി.മുഹമ്മദ് അമീൻ ,ജോയിൻ കോഡിനേറ്റർ പി ഷാഹിന ,കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ സെക്രട്ടറി അനൂപ് വയ്യാട്ട്, ട്രഷറർ ശശികല നമ്പലാട്ട് പബ്ലിസിറ്റി കൺവീനർ ഹഫീസ് മുഹമ്മദ് തുടങ്ങിയവർ വാർത്താ സമ്മേളന ത്തിൽ പങ്കെടുത്തു.
Content Summary: Scout & Guides Two Day Cohabitation Camp at Mawandiyur Higher Secondary School..
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !