ട്രാന്‍സ്പെരന്റ് ഡിസ്‌പ്ലെയോടുകൂടിയ ലോകത്തിലെ ആദ്യ ലാപ്‌ടോപ് അവതരിപ്പിച്ച്‌ ലെനൊവൊ

0


ട്രാന്‍സ്പെരന്റ് ഡിസ്‌പ്ലെയോടുകൂടിയ ലോകത്തിലെ ആദ്യ ലാപ്‌ടോപ് അവതരിപ്പിച്ച്‌ ലെനൊവൊ. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ലൊനൊവൊ തിങ്ക്ബുക്ക് ട്രാന്‍സ്പെരന്റ് ഡിസ്‌പ്ലെ എന്ന മോഡല്‍ പ്രത്യക്ഷമായത്.

17.3 ഇഞ്ചാണ് സ്‌ക്രീനിന്റെ സൈസ്. 55 ശതമാനം വരെയാണ് ട്രാന്‍സ്‌പെരന്‍സി. 720പി റെസൊലൂഷനോടുകൂടി വരുന്ന മൈക്രൊ എല്‍ഇഡി സ്‌ക്രീനാണ് കമ്ബനി നല്‍കിയിരിക്കുന്നത്. കീബോര്‍ഡിലും ട്രാന്സ്പെരന്റ് ഭാഗം നല്‍കിയിട്ടുണ്ട്.

മൈക്രൊ എല്‍ഇഡി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തിങ്ക്ബുക്ക് ട്രാന്‍സ്പേരന്റ് ഡിസ്‌പ്ലെ തയാറാക്കിയിട്ടുള്ളതെന്ന് ലെനൊവൊ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഉപയോഗത്തിന് ഒരുപോലെ ഉപകരിക്കുന്നതാണ് ഡിസ്‌പ്ലെ.കീബോര്‍ഡ് ട്രാന്‍സ്പെരന്റായതുകൊണ്ട് തന്നെ സ്‌കെച്ച്‌പാഡായും ഉപയോഗിക്കാന്‍ കഴിയുന്നും. സാധാരണ കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്ന അനുഭവം ലഭിക്കില്ല എന്നതാണ് ഒരു പോരായ്മ. സാധാരണ പ്രതലത്തില്‍ ടൈപ്പ് ചെയ്യുന്നപോലെയായിരിക്കും ഇത്.
സോഫ്റ്റ്വെയറിന്റെ കാര്യത്തില്‍ നിലവിലെ ലാപ്‌ടോപുകള്‍ പ്രവര്‍ത്തിക്കുന്ന വിന്‍ഡോസ് 11 ഒഎസ് തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് സവിശേഷതകളൊന്നും ലെനൊവൊ പുറത്തുവിട്ടിട്ടില്ല.ട്രാന്‍സ്പെരന്റ് ഡിസ്പ്ലെ സവിശേഷതയ്ക്ക് പുറമെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ജെനറേറ്റഡ് കണ്ടന്റ് (എഐജിസി) സങ്കേതികവിദ്യയും സംയോജിപ്പിച്ചിട്ടുണ്ട്. ഇതൊരു ആശയമായിട്ടാണ് ലെനൊവൊ അവതരിപ്പിച്ചിരിക്കുന്നത്, ഉടന്‍ തന്നെ വിപണിയില്‍ ലഭ്യമായേക്കില്ല. ലാപ്‌ടോപിന്റെ ചേസീസില്‍ ക്യാമറയും നല്‍കിയിട്ടുണ്ട്. ചിത്രങ്ങള്‍ തിരിച്ചറിയുന്നതിനായി എഐക്ക് ഉപയോഗിക്കുന്നതിനാണിത്.

Content Summary: Lenovo has introduced the world's first laptop with a transparent display

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !