കൊച്ചി: എറണാകുളം കലക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്‌ഇബി. കലക്ടറേറ്റിലെ വിവിധ ഓഫീസുകളില്‍ നിന്നായി 42 ലക്ഷം രൂപയുടെ വൈദ്യുതി കുടിശികയാണ് ഉള്ളത്.
വൈദ്യുതി ഇല്ലാതായതോടെ കലക്ടറേറ്റിലെ 30ല്‍പ്പരം ഓഫീസുകളുടെ പ്രവര്‍ത്തനമാണ് താളംതെറ്റിയത്.
ഇന്ന് രാവിലെ ഓഫീസില്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് വൈദ്യുതി ഇല്ല എന്ന് തിരിച്ചറിഞ്ഞത്. പലരും യുപിഎസിന്റെ സഹായത്തോടെ ഡെസ്‌ക് ടോപ്പ് പ്രവര്‍ത്തിപ്പിച്ചാണ് ഓഫീസ് ജോലികള്‍ നിര്‍വഹിക്കുന്നത്. എന്നാല്‍ കടുത്ത ചൂടില്‍ ഫാന്‍ പോലും ഇടാന്‍ കഴിയാത്തത് പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
13 ഓഫീസുകളാണ് കറന്റ് ബില്‍ അടയ്ക്കാനുള്ളത് എന്നാണ് വിവരം. ഓരോ ഓഫീസിനും പ്രത്യേകം മീറ്റര്‍ ഇല്ലാത്തത് കൊണ്ടാണ് 30 ഓഫീസുകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചത്. മൈനിങ് ആന്റ് ജിയോളജി, ഓഡിറ്റ് ഓഫീസ്, ജില്ലാ ലേബര്‍ ഓഫീസ്, തുടങ്ങിയ ഓഫീസുകളിലാണ് വൈദ്യുതി ഇല്ലാത്ത അവസ്ഥ. ഫണ്ടിന്റെ അപര്യാപ്തത മൂലം പല ഓഫീസുകളും കഴിഞ്ഞ അഞ്ചുമാസമായി വൈദ്യുതി ബില്‍ അടച്ചിട്ടില്ല. വിദ്യാഭ്യാസവകുപ്പിന് മാത്രം 92000 രൂപയുടെ വൈദ്യുതി കുടിശിക ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !