കൊളമംഗലം ഗ്രീൻ പവർ സാംസ്ക്കാരിക സമിതി: പതിനഞ്ചാം വാർഷികവും ആംബുലൻസ് സമർപ്പണവും ഇന്ന്

0

വളാഞ്ചേരി:
കൊളമംഗലം മേഖലയിൽ പതിനഞ്ച് വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന ഗ്രീൻ പവർ സാംസ്ക്കാരിക സമിതിയുടെ പതിനഞ്ചാം വാർഷികവും ആംബുലൻസ് സമർപ്പണവും ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കൊളമംഗലം എ.എം.എൽ.പി.സ്കൂളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വൈകുന്നേരം 4 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ആംബുലൻസ് നാടിന് സമർപ്പിക്കും.പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
അഡ്വ.എൻ.ഷംസുദ്ധീൻ എം.എൽ.എ മുഖ്യാതിഥിയാകും.
ഓക്സിജൻ കോൺസൻ്റേറ്ററുകളുടെ സമർപ്പണം കെ.ടി.ജലീൽ എം.എൽ. നിർവ്വഹിക്കും.
മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലും ലോഗോ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി യും ഉപഹാര സമർപ്പണം എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഇബ്രാഹീമും   നിർവ്വഹിക്കും. പരിപാടിയോടനുബന്ധിച്ച് രാവിലെ 9 മണി മുതൽ നടക്കാവിൽ ആശുപത്രിയുമായി സഹകരിച്ചു കൊണ്ട്
മെഡിക്കൽ ക്യാമ്പ്,
അജീബ് കോമാച്ചിയുടെ ഫോട്ടോ  പ്രദർശനം, വനിതകളുടെഫുഡ് ഫെസ്റ്റ്,തലമുറ സംഗമം,
സ്ത്രീകൾക്ക് സ്വയംതൊഴിൽ പരിശീലന പരിപാടി പ്രഖ്യാപനം,ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി വനിതകൾ നടത്തുന്ന ഭക്ഷ്യ വിപണനമേള എന്നിവയും നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.


വാർത്താ സമ്മേളനത്തിൽ ഗ്രീൻ പവർ സാംസ്ക്കാരിക സമിതി പ്രസിഡൻ്റ് പി.കെ.അബ്ബാസ്, സെക്രട്ടറി നൂറുൽ ആബിദീൻ നാലകത്ത്, ഭാരവാഹികളായ പി.ടി.നിസാർ, സി.കെ.സുലൈമാൻ, പി.ടി.മൻസൂർ, ഫസൽ നാലകത്ത് എന്നിവർ പങ്കെടുത്തു
Content Summary: Kolamangalam Green Power Cultural Committee: Fifteenth Anniversary
Ambulance dedication today

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !