കേരള സ്പോർട്സ് കൗൺസിലും യോഗ അസോസിയേഷൻ കേരളവും സംയുക്തമായി 'യോഗ ഫോർ ആൾ' പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം നടന്നു

0

ജീവിതശൈലി  രോഗങ്ങളെ പ്രതിരോധിക്കുന്നതിനും വേണ്ടി മാനസിക സംഘർഷങ്ങളിൽ നിന്നും മുക്തി നേടുന്നതിനും വേണ്ടി കേരള സ്പോർട്സ് കൗൺസിലും യോഗ അസോസിയേഷൻ കേരളവും സംയുക്തമായി യോഗ ഫോർ ആൾ പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം കുളത്തൂർ അഹമ്മദ് കുരിക്കൾ സ്മാരക ഹാൾ (യോഗ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഹാളിൽ) ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. 

യോഗയിലൂടെ ആരോഗ്യം എന്ന സന്ദേശം ഉയർത്തിപ്പിടിച്ച്  ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും മാനസിക സംഘർഷങ്ങളിൽ നിന്നും മുക്തി നേടുന്നതിനും  ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകത്ത് ആദ്യമായി എല്ലാവർക്കും യോഗ എന്ന ഒരു പദ്ധതി കേരള സർക്കാർ നടപ്പാക്കുന്നതെന്നും യോഗയ്ക്ക് വളരെ പ്രാധാന്യമാണ് കേരള ഗവൺമെന്റ് നൽകുന്നതെന്നും 2017ൽ യോഗയെ ഒരു കായിക ഇനമാക്കി ലോകത്താദ്യം പ്രഖ്യാപിച്ചതും യോഗയിലെ സ്റ്റേറ്റ് നാഷണൽ മത്സരങ്ങളിൽ വിജയിക്കുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുകയും കായിക താരങ്ങൾക്ക് ജോലി നൽകുമ്പോൾ ഇതിൽ യോഗയെ ഉൾപ്പെടുത്തുകയും യോഗയിലെ അധ്യാപകരാകുവാൻ യോഗ്യതയുള്ള SRC യുടെ കീഴിൽ സംസ്ഥാനത്തെ 14 ജില്ലകളിലും ഡിപ്ലോമ ഇൻ യോഗാ സെന്റർ ആരംഭിച്ചതും, ഡിപ്ലോമ കോഴ്സ് കഴിഞ്ഞ 600 അധികം പേർക്ക്  ആയുഷ് ഡിപ്പാർട്ട്മെന്റ് കീഴിൽ ജോലി നൽകാനായി എന്നും, അടുത്ത അധ്യയന വർഷം മുതൽ സ്കൂളുകളിൽ യോഗ പഠനം ഏർപ്പെടുത്തുക വഴി ഒരുപാട് പേർക്ക് യോഗയിലൂടെ തൊഴിൽ കണ്ടെത്താനാവും എന്നും, സർക്കാർ നിയമനങ്ങൾക്ക്  യോഗ ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നവർക്ക് പ്രായപരിധി 50 വയസ്സാക്കി ഉയർത്തിയതും യോഗയ്ക്ക് ഉയർന്ന പരിഗണനയാണ് ഈ സർക്കാർ നൽകുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് എന്നും അദ്ദേഹം പറഞ്ഞു.
ജാതിമത വർഗ്ഗ വർണ്ണ ലിംഗ വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാ പ്രായക്കാർക്കും യോഗ പഠിക്കാൻ ഇവിടെ അവസരം  ഒരുക്കുന്നുണ്ടെന്നും രാവിലെയും വൈകുന്നേരവും യോഗ പരിശീലിക്കുന്നതിന് അവസരം ഒരുക്കുമെന്നും യോഗ ഫോർ ആൾ പൈലറ്റ് പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ കുളത്തൂരിലും, എടപ്പാളിലും പൂക്കോട്ടുംപാടത്തും  ആദ്യ സെന്ററുകൾ തുറക്കുന്നു എന്നും ഏപ്രില് ശേഷം ജില്ലയിൽ വ്യാപകമായി സെന്ററുകൾ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ മൂർക്കനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ മുനീർ അധ്യക്ഷത വഹിച്ചു.  യോഗ അസോസിയേഷൻ ജില്ലാ സെക്രട്ടറി സുനിൽകുമാർ പദ്ധതി വിവരങ്ങൾ വിശദീകരിച്ചു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗം ദാമോദരൻ മാസ്റ്റർ കെ കെ മുഖ്യ അതിഥിയായിരുന്നു മൂക്കനാട് പഞ്ചായത്തംഗം കുഞ്ഞുമുഹമ്മദ് ജെംസ് കോളേജ് ഡയറക്ടർ വാസു മാസ്റ്റർ, യോഗ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി നജ്മുദ്ദീൻ, മാധുരി ടീച്ചർ, സുരേഷ് ബാബു ബാബുരാജ്, എന്നവർ സംസാരിച്ചു യോഗ അസോസിയേഷൻ പ്രസിഡണ്ട് വാസുണ്ണി സ്വാഗതവും, ധനീഷ് നന്ദിയും പറഞ്ഞു.

യോഗ ടീച്ചർ ദിവ്യയുടെയും മാധുരി ദേവിയുടെയും നേതൃത്വത്തിൽ യോഗ നൃത്തം പ്രദർശിപ്പിക്കുകയും കളരി  ഗുരുക്കൾ  മുസമ്മിലിന്റെ നേതൃത്വത്തിൽ അനുഗ്രഹ കളരിപ്പയറ്റ്, ഉറുമി പയറ്റ് പ്രദർശനവും സംഘടിപ്പിച്ചു. യോഗ ക്ലാസിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 9846509735 ഫോൺ നമ്പറിൽ ബന്ധപ്പെടുക


Content Summary: Kerala Sports Council and Yoga Association Kerala jointly inaugurated the 'Yoga for All' project at Malappuram district level

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !