ഫുട്ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഇന്തോനേഷ്യന്‍ താരം മരിച്ചു. ശനിയാഴ്ച വെസ്റ്റ് ജാവയിലെ ബന്ദൂംഗിലെ സിലിവാംഗി സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് സംഭവം.
സുബാംഗില്‍ നിന്നുള്ള സെപ്റ്റൈന്‍ രഹര്‍ജ എന്ന ഫുട്ബോള്‍ താരമാണ് മിന്നലേറ്റ് മരിച്ചത്. ശനിയാഴ്ച നടന്ന മത്സരത്തിനിടെ ഇന്തോനേഷ്യന്‍ സമയം വൈകീട്ട് 4:20നാണ് മിന്നലേറ്റത്.
2023-ല്‍, കിഴക്കന്‍ ജാവയിലെ ബോജോനെഗോറോയിലും ഒരു യുവതാരത്തിനും മത്സരത്തിനിടെ മിന്നലേറ്റിരുന്നു. എന്നാല്‍ അന്ന് താരത്തിന് വേഗത്തില്‍ ചികിത്സ ലഭ്യമാക്കിയിരുന്നു. ഇതോടെ താരത്തിന്റെ ജീവന് രക്ഷിക്കാനും കഴിഞ്ഞിരുന്നു.
മത്സരത്തിനിടെ മിന്നലേറ്റ് വീണ രഹര്‍ജയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എ?ങ്കിലും താരത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 35കാരനായ സെപ്റ്റൈന്‍ രഹര്‍ജ മിന്നലേറ്റ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
Video:
Footballer (soccer) dead after being struck by lightning during a match in Indonesia⚡️
— Global Dissident (@GlobalDiss) February 12, 2024
⭕️The man, later identified as Septain Raharja(35), was competing in a friendly football match between 2 FLO FC Bandung and FBI Subang, when lightning struck him at around 4:20pm local time on… pic.twitter.com/rAzB0rHCVi
Content Summary: Indonesian player died after being struck by lightning during a football match Video
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !