'ഹെൽമറ്റ് നിർബന്ധം' ഫീൽ‌ഡിലായാലും റോഡിലായാലും; ഇന്ത്യൻ ക്യാപ്റ്റന്റെ വീഡിയോ ഷെയർ ചെയ്ത് കേരളാ പൊലീസ്

0
റാഞ്ചി ടെസ്റ്റിനിടയിലെ രോഹിത് ശർമ്മയുടെയും സർഫറാസ് ഖാന്റെയും ദൃശ്യങ്ങൾ ഏറ്റെടുത്ത് കേരളാ പൊലീസും. മത്സരത്തിനിടെ ബാറ്റ്സ്മാനോട് അടുത്ത സ്ഥാനത്ത് ഫീൽഡ് ചെയ്യാൻ എത്തിയിരുന്നു. എന്നാൽ ഹെൽമറ്റ് ഇല്ലാതെ ഫീൽഡ് ചെയ്യാൻ തുടങ്ങിയ സർഫറാസിനെ രോഹിത് തടഞ്ഞു.

ഹെൽമറ്റ് ധരിച്ച് ഫീൽഡ് ചെയ്യാൻ രോഹിത് സർഫറാസിനോട് ആവശ്യപ്പെട്ടു. പിന്നാലെ കെ എസ് ഭരത് ഹെൽമറ്റുമായെത്തി. സർഫറാസ് ഹെൽമറ്റ് ധരിച്ച ശേഷമാണ് മത്സരം തുടർന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ജിയോ സിനിമ പോസ്റ്റ് ചെയ്തതോടെ സമൂഹമാധ്യമങ്ങളിൽ തരം​ഗമായി. ഇതിന് പിന്നാലെയാണ് കേരളാ പൊലീസ് ദൃശ്യങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ഫീൽഡിലായാലും റോഡിലായാലും ഹെൽമറ്റ് നിർബന്ധമെന്നാണ് കേരളാ പൊലീസിന്റെ ക്യാപ്ഷൻ. വീഡിയോ ഇതിനോടകം 30,000ത്തോളം പേർ കണ്ടുകഴിഞ്ഞു. നേരത്തെ ഡൽഹി പൊലീസും രോഹിത് ശർമ്മയുടെ വീഡിയോ ഇരുചക്രവാഹന യാത്രികർക്കായി പങ്കുവെച്ചിരുന്നു.

Content Summary: 'Helmet Mandatory' whether in the field or on the road; Kerala police chasing the Indian hero

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !