മലപ്പുറം: ഗൾഫിലേക്ക് പോകാനിരുന്ന പ്രവാസിയെ കുടുക്കാൻ ഇറച്ചിയെന്ന വ്യാജേന കുപ്പിക്കുള്ളിൽ കഞ്ചാവ് നൽകിയ സുഹൃത്ത് അറസ്റ്റിൽ. മലപ്പുറം എടവണ്ണപ്പാറയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ ഓമാനൂർ സ്വദേശി പള്ളിപ്പുറായ നീറയിൽ പി.കെ. ഷമീം (23) അറസ്റ്റിലായി.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. അവധി കഴിഞ്ഞ് ഗൾഫിലേക്ക് തിരച്ചുപോകാനിരുന്ന പ്രവാസി ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസലിനാണ് ഷമീം ഇറച്ചിയെന്ന വ്യാജേന കഞ്ചാവ് നൽകിയത്.
ഗൾഫിലുള്ള മറ്റൊരു സുഹൃത്തിനെന്നാണ് ഷമീം പറഞ്ഞത്. യാത്രക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ ഷമീം നൽകിയ പെട്ടിയിലെ വസ്തുക്കൾ മാറ്റി പായ്ക്ക് ചെയ്യാൻ അഴിച്ചപ്പോഴാണ് ഫൈസലിന് ചതി മനസിലായത്.
തുടർന്ന് വിശദമായ പരിശോധന നടത്തിയപ്പോൾ കുപ്പിയിലുള്ളത് കഞ്ചാവാണെന്ന് മനസിലായി. ഫൈസൽ ഉടൻതന്നെ വാഴക്കാട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
Content Summary: Ganjava was given in the guise of meat; Youth arrested for cheating friend who was going to Gulf
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !