കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ സ്‌പെഷ്യല്‍ ട്രെയിന്‍ വെള്ളിയാഴ്ച്ച കൊച്ചുവേളിയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കും. ആസ്ത സ്‌പെഷ്യല്‍ ട്രെയിന്‍ ആണ് നാളെ ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും യാത്രക്കാരെ ക്ഷേത്ര നഗരത്തിലേക്ക് എത്തിക്കുന്ന ട്രെയിന്‍ സര്‍വീസ് കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്.
റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകളില്‍ നിന്നോ ഐആര്‍സിടിസി ആപ്പുകളില്‍ നിന്നോ ആസ്ത ട്രെയിനുകള്‍ ബുക്ക് ചെയ്യാനാകില്ല. ഐആര്‍സിടിസി ടൂറിസം വെബ്‌സൈറ്റ് വഴി മാത്രമേ ടിക്കറ്റ് ബുക്കിംഗ് സാധ്യമാവൂ. രാജ്യത്തുടനീളം 66 ആസ്ത സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്താനാണ് റെയില്‍വേ പദ്ധതിയിട്ടിരിക്കുന്നത്.
അയോധ്യയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 200 ട്രെയിന്‍ സര്‍വ്വീസുകളാണ് നടത്തുന്നത്. അതില്‍ 24 എണ്ണമാണ് കേരളത്തില്‍ നിന്നുള്ളത്. 3,300 രൂപയാണ് ടിക്കറ്റ് നിരക്ക്. ജനുവരി 30 ന് പാലക്കാട് നിന്നും ആദ്യ സര്‍വ്വീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു.
Content Summary: First train from Kerala to Ayodhya tomorrow
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !