കൊച്ചി: സെലിബ്രറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. പതിനേഴംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. കുഞ്ചാക്കോ ബോബന്‍ ടീമിന്റെ നായകന്‍. ഫെബ്രുവരി 23നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. എട്ട് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാവുക. സീസണിലെ ആദ്യ മത്സരം കേരള സ്ട്രൈക്കേഴ്‌സും മുംബൈ ഹീറോസും തമ്മിലാണ്. ഷാർജയിലാണ് ആദ്യ മത്സരം.
കേരള സ്ട്രൈക്കേഴ്സിനെ കൂടാതെ തെലുഗു വാരിയേഴ്സ്, കര്‍ണാടക ബുള്‍ഡോസേഴ്സ്, പഞ്ചാബ് ഡി ഷേര്‍, ബോജ്പുരി ദബാംഗ്സ്, ബംഗാള്‍ ടൈഗേഴ്സ്, ചെന്നൈ റൈനോസ്, മുംബൈ ഹീറോസ് എന്നിവരാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.
മത്സരങ്ങൾ സിസിഎല്ലിന്റെ യൂട്യൂബ് ചാനലിൽ തത്സമയം കാണാം. കേരള സ്‌ട്രൈക്കർസിന്റെ മത്സരങ്ങൾ മലയാളത്തിൽ ഫ്ലവേഴ്സ് ചാനൽ സംപ്രേഷണം ചെയ്യും.
കേരള സ്ട്രൈക്കേഴ്സ് ടീം: കുഞ്ചാക്കോ ബോബന്‍ (ക്യാപ്റ്റന്‍), ഉണ്ണി മുകുന്ദന്‍, വിവേക് ഗോപന്‍, സൈജു കുറുപ്പ്, മണികുട്ടന്‍, അര്‍ജുന്‍ നന്ദകുമാര്‍, സിദ്ധാര്‍ത്ഥ് മേനോന്‍, ഷെഫീഖ് റഹ്മാന്‍, നിഖില്‍ കെ മേനോന്‍, വിജയ് യേശുദാസ്, പ്രജോദ് കലാഭവന്‍, ജീന്‍ പോള്‍ ലാല്‍, സഞ്ജു ശിവറാം, ആസിഫ് അലി, രാജീവ് പിള്ള, പ്രശാന്ത് അലക്സാണ്ടര്‍, സിജു വില്‍സണ്‍.
സെലിബ്രറ്റി ക്രിക്കറ്റ് ലീഗിലെ തെലുഗു വാരിയേഴ്സാണ് നിലവിലെ ചാംപ്യന്മാര്‍. ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയതും തെലുഗു തന്നെ. 2015, 2016, 2017, 2023 വര്‍ഷങ്ങളിലായിരുന്നു കിരീട നേട്ടം. കര്‍ണാടക ബുള്‍ഡോസേഴ്സ് (2013, 2014) ചെന്നൈ റൈനോസ് (2011, 2012) എന്നിവര്‍ രണ്ട് കിരീടങ്ങള്‍ വീതം നേടി. മുംബൈ ഹീറോസ് (2019) ഒരു തവണയും കിരീടം നേടി. കേരള സ്ട്രൈക്കേഴ്സ് 2014, 2017 വര്‍ഷങ്ങളില്‍ റണ്ണേഴ്സ് അപ്പായിരുന്നു.
Content Summary: Celebrity Cricket League: Skipper Kunchacko Boban announces Kerala Strikers squad
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !