Trending Topic: PV Anwer

വളാഞ്ചേരി ടൗണിൽ CCTVകൾ ഒരാഴ്ചക്കകം സ്ഥാപിക്കും.. കഞ്ഞിപ്പുര- മൂടാൽ ബൈപ്പാസ് വിഷയവും ചർച്ച ചെയ്ത് വളാഞ്ചേരി നഗരസഭ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി യോഗം

0

വളാഞ്ചേരി: 
കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് റോഡിൽ വലിയ വാഹനങ്ങൾ കടന്നുപോകുന്നത് അനുവദിക്കാതിരിക്കുക, അമ്പലപറമ്പ് മുതൽ ചുങ്കം വരെ യുള്ള റോഡിന്റെ ടാറിങ് പ്രവൃത്തി എത്രയും പെട്ടെന്ന് പൂർത്തികരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസം പ്രദേശ വാസികൾ നടത്തിയ റോഡ് ഉപരോധത്തിന്റെ വിഷയങ്ങൾ
ചർച്ച ചെയ്യുന്നതിന് വേണ്ടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിന്റെ അധ്യക്ഷതയിൽ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു. 

കഴിഞ്ഞ ദിവസം സമരം നടന്ന പ്രദേശം ചെയർമാൻ സന്ദർശിക്കുകയും പ്രദേശവാസികൾ ഉന്നയിച്ച ആവശ്യങ്ങൾ അടിയന്തിരമായി പരിഹാരം കാണാം എന്ന് ചെയർമാൻ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ നാട്ടുകാർ സമരം ഉപേക്ഷിച്ചിരുന്നു.

ഇന്നത്തെ യോഗത്തിൽ പ്രദേശ വാസികളുടെ ആവശ്യപ്രകാരം ടാറിംഗ് പ്രവൃത്തി പൂർത്തിയാക്കുന്നത് വരെ വ്യാഴാഴ്ച മുതൽ വലിയ വാഹനങ്ങൾ കടന്നുപോകുന്നത് ഒഴിവാക്കുകയും മറ്റു സ്ഥലങ്ങളിലൂടെ വാഹനങ്ങൾ പോകുന്നതിനും, എത്രയും പെട്ടന്ന് റോഡ് പ്രവൃത്തി പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. 

വളാഞ്ചേരി ടൗണിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനായി കമ്മിറ്റി എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും അടുത്ത ദിവസം തന്നെ വിപുലമായ മീറ്റിംങ് ചേരുന്നതിനും, ടൗണിൽ സി.സി.ടി.വി സ്ഥാപിക്കുന് പ്രവൃത്തി ഒരാഴ്ചകകം പൂരത്തികരിച്ച് സി.സി.ടി.വി പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു. 

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്,നഗരസഭ സെക്രട്ടറി എച്ച്.സീന, കുറ്റിപ്പുറം സ്റ്റേഷൻ ഹൗസ് ഓഫീസർ പത്മരാജൻ, വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ സുധീർ കെ.എസ്, കുറ്റിപ്പുറം പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എഞ്ചിനീയർ ജോമി തോമസ്, തിരൂർ ആർ.ടി.ഒ പ്രതിനിധി മുനീബ്, സലാം വളാഞ്ചേരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


Content Summary: CCTVs will be installed in Valancherry town within a week..

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !