Trending Topic: PV Anwer

വളാഞ്ചേരി നഗരസഭയിൽ അഴിമതിയെന്ന് ആക്ഷേപം.. സി.പി.ഐ (എം) മുനിസിപ്പൽ ഓഫീസ് ഉപരോധം തീർക്കുന്നു

0


വളാഞ്ചേരി: നഗരസഭയിലെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമതിരെ സി പി ഐ (എം ) മുനിസിപ്പൽ ഓഫീസ് ഉപരോധം തീർക്കുമെന്ന് CPI(M) നേതാക്കൾ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
ഫെബ്രുവരി 22 ന് രാവിലെ നടക്കുന്ന ഉപരോധം സമരം സി.പി.ഐ (എം) ഏരിയ സെക്രട്ടറി കെ.പി ശങ്കരൻ ഉദ്ഘാടനം ചെയ്യും.

നഗരസഭയിലെ കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. തെരുവ് വിളക്കുകൾ റിപ്പയർ ചെയ്യുകയും പുതിയത് സ്ഥാപിക്കുകയും ചെയ്യുക,
പൊതു ശ്മശാനനത്തിന് ഉചിതമായ സ്ഥലം കണ്ടെത്തി നടപ്പിലാക്കുക,
അഴിമതി അവസാനിപ്പിക്കുക, മുനിസിപ്പൽ ഓഫീസിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക, സ്വജന പക്ഷപാതം അവസാനിപ്പിക്കുക, ഭൂരഹിത, ഭവനരഹിത പദ്ധതി  ഉപഭോക്താകൾക്ക് സമയബന്ധിതമായി നടപ്പിലാക്കികൊടുക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് മുൻപിലും അധികൃതർ മുഖം തിരിക്കുകയാണന്ന് നേതാക്കൾ ആരോപിച്ചു. 

വളാഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സി.പിഐ (എം) ലോക്കൽ സെക്രട്ടറി കെ.എം ഫിറോസ് ബാബു, കൗൺസിലർ ഇ.പി.അച്യുതൻ, എൻ.വേണുഗോപാൽ തുടങ്ങിയവർ കാര്യങ്ങൾ വിശദീകരിച്ചു.

Content Summary: Allegation of corruption in Valanchery Municipal Corporation.. CPI(M) ends blockade of municipal office

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !