എടയൂർ പൂക്കാട്ടിരി ഫുട്ബോൾ .. മത്സരങ്ങൾ രാത്രി 8.30 മുതൽ 24 ദിവസം മത്സരങ്ങൾ.. ഞായറാഴ്ച തുടക്കം..

0

ഫെബ്രുവരി പതിനൊന്നിന് ഞായറാഴ്ച്ച ആരംഭിക്കുന്ന പൂക്കാട്ടിരി ഫുട്ബോൾ അസോസിയേഷൻ (PFA) ടൂർണമെൻ്റിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 പ്രദേശത്തെ മുഴുവൻ ക്ലബുകളുടെയും, സംഘടന കളുടെയും കൂട്ടായ്മ കളുടെയും പൊതു വേദിയാണ് PFA കൂട്ടായ്മ.
36 മത് അഖിലേന്ത്യ സെവൻസ് ടൂർണമെൻ്റിൽ സെവൻസ് രംഗത്തെ പ്രമുഖ ടീമുകൾ മാറ്റുരക്കും.ഞായറാഴ്ച മുതൽ തുടർച്ചയായി 24 ദിവസം നീണ്ടു നിൽക്കുന്ന മത്സരങ്ങൾ എല്ലാ ദിവസവും രാത്രി കൃത്യം 8.30 ന്  ആരംഭിക്കുമെന്നും സംഘാടകർ പറഞ്ഞു.
ടൂർണമെൻ്റിൻ്റെ ലാഭവിഹിതത്തിൽ നിന്നും
 എടയൂർ പഞ്ചായത്തിൽ ഒരു പൊതു സ്റ്റേഡിയം, ഫുട്ബോൾ അക്കാദമി, സേവന പാലിയേറ്റിവ് സൊസൈറ്റിക്കുള്ള ധന സഹായം 
തുടങ്ങിയവയാണ് ഉദേശിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

വാർത്ത സമ്മേളനത്തിൽ VFA പ്രസിഡന്റ് 
വി പിഅബ്ദു റഹ്മാൻ എന്ന മണി, PFA ചെയർമാൻ റഷീദ് കിഴിശ്ശേരി സഹ ഭാരവാഹികളായ വി.പി കുഞ്ഞുട്ടി
ടി.ടി ജബ്ബാർ ,സമദ് മച്ചിങ്ങൽ,ബിനു മാസ്റ്റർ, ഷെഫീഖ് പാലാറ ,മൊയ്തു കെ.പി,അയൂബ് പി.ടി എന്നിവർ പങ്കെടുത്തു
Content Summary: Etayur Pookattiri Football .. matches from 8.30 pm onwards
  24 days matches.. Sunday start..

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !