Trending Topic: PV Anwer

റെയ്ഡിനെത്തിയ ഇഡി സംഘത്തെ വളഞ്ഞിട്ട് തല്ലി ജനക്കൂട്ടം

0

റെയ്ഡിനെത്തിയ ഇഡി സംഘത്തെ വളഞ്ഞിട്ട് തല്ലി ജനക്കൂട്ടം. സംഘം എത്തിയ കാറുകൾ അക്രമികൾ തല്ലിത്തകർത്തു. പശ്ചിമബംഗാളിലെ നാേർത്ത് 24 പർഗാനാണ് ജില്ലയിലായിരുന്നു സംഭവം. റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിൽ റെയ്ഡിനെത്തിയതായിരുന്നു ഇഡി സംഘം. വീടിന് സമീപമെത്തിയതോടെ വാഹനം വളഞ്ഞ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഇരുനൂറിലധികം പേരാണ് ആക്രമിച്ചത്. ആക്രമത്തിൽ ചില ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.തൃണമൂൽ പ്രവർത്തകരാണ് ആക്രമണം നടത്തിതെന്നാണ് റിപ്പോർട്ട്.

ആക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നിയമവാഴ്ച തകർന്നു എന്നതിന് തെളിവാണിതെന്ന് സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാർ പറഞ്ഞു. റെയ്ഡ് വീണ്ടും തുടരും എന്നാണ് ലഭിക്കുന്ന സൂചന.

ചില സഹകരണ സംഘങ്ങളുമായി ചേർന്ന് കർഷകരുടെ വ്യാജ ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയും കർഷകർക്ക് ലഭിക്കേണ്ട പണം ഈ അക്കൗണ്ടുകൾ വഴി കൈക്കലാക്കി എന്നുമാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. ജ്യോതിപ്രിയ ഭക്ഷ്യമന്ത്രിയായിരുന്ന കാലത്താണ് ആരോപണം ഉയർന്നത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് .

കേസുമായി ബന്ധപ്പെട്ട് മല്ലിക്കിന്റെയും കൂട്ടാളികളുടെയും ഉൾപ്പടെ എട്ട് വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അടുത്തിടെ അറസ്റ്റിലായ വ്യവസായി ബാകിബുർ റഹ്മാനുമായുള്ള മല്ലിക്കിന്റെ ബന്ധത്തെക്കുറിച്ചും ഇ.ഡി അന്വേഷിച്ചുവരികയാണ്.

Content Summary: The mob surrounded the raiding party and beat them up

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !