വളാഞ്ചേരി: സിദ്ധ ദിനചാരണത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയുടെയും നാഷ്ണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സിദ്ധ മെഗാമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക ടൗൺ ഹാളിൽ വെച്ച് നടന്ന ക്യാമ്പ് നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രഹിo അധ്യക്ഷത വഹിച്ചു.സിദ്ധവിഭാഗം മെഡിക്കൽ ഓഫീസർ ഡോ.സുശാന്ത് എം.എസ് സ്വാഗം പറഞ്ഞു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,കൗൺസിലർ ഇ.പി അച്ചുതൻ,ആബിദ മൻസൂർ,സുബിത രാജൻ,താഹിറ ഇസ്മായിൽ,ഷാഹിന റസാഖ്,കെ.വി ഉണ്ണികൃഷ്ണൻ,സദാനന്ദൻ കോട്ടീരി,പി.പി ഷൈലജ,എച്ച്.എം.സി ഭാരവാഹികളായ വി.പി കുഞ്ഞലവി,പി.മുസ്തഫ,വെസ്റ്റേൺ പ്രഭാകരൻ എന്നിവർ സംസാരിച്ചു.മെഡിക്കൽ ഓഫീസർ മാരായ ഡോ.മിഥുൻ.സി,ഡേ.മനു ഇ.എം,ഡോ. സ്വപ്ന തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ഡോ.മിഥുൻ.സി സിദ്ധ ദിനചാരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണം നടത്തി.300 പരം രോഗികൾ പങ്കെടുത്ത ക്യാമ്പിൽ സൗജന്യ മരുന്ന് വിതരണവും,തുടർന്ന് അംഗനവാടി ടീച്ചർമാരുടെ നേതൃത്വത്തിൽ ആരോഗ്യ കരമായ ജീവിതത്തിനു വേണ്ട പാചക പ്രദർശനവും നടന്നു.
Content Summary: Notably Siddha Medical Camp of Valancherry Municipality
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !