ആതവനാട്: മർക്കസ് ഹയർ സെക്കന്ററി സ്കൂൾ പാരൻറിങ്ങ് സെഷനിൽ ഹയർസെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ ഹൈദരലി അക്ബർ മാഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രിൻസിപ്പൽ സൈനബ് മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡൻ്റ് അഷറഫ് വെള്ളെങ്ങൽ വളാഞ്ചേരി ആമുഖപ്രഭാഷണം നിർവ്വഹിച്ചു. ജോ. സെക്രട്ടറി കെ.ടി.ആസാദ് അലി ഉദ്ഘാടനം ചെയ്തു .
പ്രമുഖ മോട്ടിവേഷൻ സ്പീക്കറും സൈക്കോളജിസ്റ്റുമായ ഡോ: സുലൈമാൻ മേൽപ്പത്തൂർ ക്ലാസ് എടുക്കുകയും പങ്കെടുത്ത വരുമായി ഇൻ്ററാക്ഷൻ നടത്തുകയും ചെയ്തു.
ഈ കാലഘട്ടത്തിലെ നൂതനമായ ടെക്നോളജിയെ എങ്ങിനെ വിദ്ധ്യാർഥികൾക്ക് ഗുണകരമായ രീതിയിൽ ഉപയോഗപ്പെടുത്താം, പുതിയകാലഘട്ടത്തിലെ വെല്ലുവിളികളെ എങ്ങിനെ കൈകാര്യം ചെയ്യാം, കഴിഞ്ഞകാല പ്രതിഭകൾ, ഫുട്ബോൾ താരങ്ങൾ, ഐതിഹാസിക വ്യക്തികൾ, സൈൻറിസ്റ്റ്, പണ്ഡിത, രാഷ്ട്രീയ, കലാ സാംസ്കാരിക മഹാൻമാരെ ഉദ്ധരിച്ചു കൊണ്ടുള്ള പഠനാർഹമായ ഒരു ക്ലാസായിരുന്നു ഡോ.സുലൈമാൻ മേൽപ്പത്തൂരിന്റേത്.
വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും, രക്ഷിതാക്കൾക്കും ഒരു പോലെ ഉപകാരപ്രദമായി വിദ്യാർഥികൾ എങ്ങിനെ CA പരീക്ഷകൾ പാസാകാം, ഏതു രീതികളിലാണ് പഠനം പ്ലാൻ ചെയ്യേണ്ടതിൻ്റെ പ്രാധാന്യവും, ടിപ്സും അവതാരകൻ വിവരിച്ചു. മർക്കസിൻ്റെ സ്നേഹോപഹാരം ജോ: സെക്രട്ടറി കെ.ടി ആസാദലി നൽകി. പി.ടി.എ.കമ്മറ്റിക്ക് വേണ്ടി പ്രസിഡൻ്റ് അഷറഫ് വെള്ളങ്ങൽ ഡോ: സുലൈമാൻ മേൽപ്പത്തൂരിനെ പൊന്നാട അണിയിച്ച് ആദരിച്ചു. വിദ്യാർഥികൾ അവരുടെ കരിയർ സ്വപ്നങ്ങൾ പറയുന്ന സെഷനിൽ, മുൻ ഇന്ത്യൻ പ്രസിഡൻ്റ് എ.പി.ജെ അബ്ദുൽ കലാം സാറിനെ ഓർമ്മിപ്പിച്ചത് സദസ്സിന് ആവേശമായി. ഇoഗ്ലീഷ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ലിജി ടീച്ചർ നന്ദിപറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: The motivation study camp held at Athavanad Karthala Markus HS was remarkable and worthwhile.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !