നമുക്കൊരുമിച്ച് കൃഷ്ണഗിരിയില്‍ പോയി പശുക്കളെ വാങ്ങാമെന്ന് ആവര്‍ത്തിക്കുമ്ബോള്‍ നടന്‍ ജയറാമിന്റെ ഇരുവശത്തും കുട്ടികര്‍ഷകര്‍ മാത്യുവും ജോര്‍ജും.
കൊച്ചിയില്‍ വ്യാഴാഴ്ച സംഘടിപ്പിച്ച ജയറാം ഫാന്‍സ് മീറ്റില്‍ താരങ്ങളായി ഇടുക്കി തൊടുപുഴയിലെ കുട്ടിക്കര്‍ഷകരായ മാത്യുവും ജോര്‍ജും. ബന്ധുവിനൊപ്പം രാവിലെ ഏഴിന് വെള്ളിയാമറ്റത്തുനിന്നു പുറപ്പെട്ട് പത്തു മണിയോടെ കൊച്ചിയിലെത്തി.
പരിപാടിയുടെ സംഘാടകര്‍ അപ്രതീക്ഷിതമായി മാത്യുവിനെയും ജോര്‍ജിനെയും മുന്നിലെത്തിച്ചതോടെ ജയറാം ഞെട്ടി. ഇരുവരെയും ചേര്‍ത്തുപിടിച്ചു. കൃഷ്ണഗിരിയില്‍ നിന്നാണ് താന്‍ പശുക്കളെ വാങ്ങാറുള്ളതെന്ന് പറഞ്ഞ ജയറാം അടുത്ത യാത്രയില്‍ മാത്യുവിനെയും ജോര്‍ജിനെയും ഒപ്പം കൂട്ടാമെന്ന് പറഞ്ഞു. 10-15 പശുക്കളെ കൊണ്ടുവരാമെന്നുമുള്ള ഉറപ്പ് ഒന്നുകൂടി ദൃഢമാക്കി.
'പശുക്കളെ നഷ്ടമായപ്പോള്‍ സഹിക്കാനായില്ല, കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് ഞങ്ങള്‍ക്ക് പശുക്കള്‍. സംഭവം നടന്നതറിഞ്ഞ് ജയറാമേട്ടന്‍ വീട്ടിലെത്തുമെന്ന് പലരും പറഞ്ഞെങ്കിലും വിശ്വസിച്ചിരുന്നില്ല' - ജോര്‍ജിന്റെ വാക്കുകളില്‍ ആശ്വാസവും ആനന്ദവും. പത്താംക്ലാസുകാരന്‍ മാത്യുവും തന്റെ ഭാവിആഗ്രഹം വ്യക്തമാക്കി - 'ഒരു മൃഗഡോക്ടറാവണം'. ബുധനാഴ്ച സ്‌കൂളിലെത്തിയെങ്കിലും വീട്ടിലെ സന്ദര്‍ശകരുടെ തിരക്ക് കാരണം മടങ്ങേണ്ടിവന്നു. വെള്ളിയാഴ്ച മുതല്‍ സ്‌കൂളില്‍ പോകാനാണ് മാത്യുവിന്റെ തീരുമാനം.
Content Summary: Let us go together to Krishnagiri and buy cows; Jayaram to the child farmers
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !