പ്രതീകാത്‌മക ചിത്രം |
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഹാപ്പിനസ് പാര്‍ക്ക് ഒരുങ്ങുന്നു. തദ്ദേശ ഭരണ വകുപ്പിന്റേതാണ് തീരുമാനം.
പാര്‍ക്കിനായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ 50 സെന്റ് ഭൂമിയെങ്കിലും കണ്ടെത്താന്‍ നിര്‍ദേശം നല്‍കി. സ്‌പോണ്‍സര്‍ഷിപ്പിലൂടെ ഫണ്ട് ശേഖരിക്കാന്‍ അനുമതി. ജനങ്ങള്‍ക്ക് ഉല്ലസിക്കാനായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഒരു പാര്‍ക്ക് എന്നതാണ് സര്ക്കാര്‍ ലക്ഷ്യം.
മാസത്തില്‍ ഒരു ദിവസം ഹാപ്പിനസ് ഡേ ആഘോഷിക്കണം എന്നും സര്‍ക്കാര്‍ നിര്‍ദേശം. കലാപരിപാടികളും ഫുഡ് ഫെസ്റ്റും ഉണ്ടാകും. ഹാപ്പിനസ് പാര്‍ക്കിനായുള്ള സ്ഥലം തദ്ദേശ സ്വയം ഭരണ വകുപ്പ് കണ്ടെത്തണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
വികസന ഫണ്ട് ഉപഗോഗിച്ചോ തനത് ഫണ്ട് ഉപയോഗിച്ചോ സ്ഥലം വാങ്ങാം. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും ഫണ്ട് ശേഖരിക്കാന്‍ അനുമതി നല്‍കി. പാര്‍ക്കില്‍ ഇരിപ്പിടവും വിനോദ ഉപാധികളും ഉണ്ടാകണം. ഡാന്‍സിങ്,സിംഗിംഗ് യോഗ തുടങ്ങിയവയ്ക്ക് ഫ്‌ലോര്‍ ഉണ്ടാകണം.മൊബൈല്‍ ചാര്‍ജ്, സൗജന്യ വൈഫൈ. ഭംഗിയുള്ള ലൈറ്റുകള്‍ ഉണ്ടാകണം. സേവ് ദി ഡേറ്റിനും ബര്‍ത്‌ഡേ പാര്‍ട്ടിക്കും വിനിയോഗിക്കാനുള്ള ഭംഗിയും ഈ പാര്‍ക്കുകള്‍ക്ക് ഉണ്ടാകണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
Content Summary: Happiness Park is being prepared in all panchayats of Kerala
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !