ഷവര്‍മ ഉണ്ടാക്കുന്നവരുടേയും കഴിക്കുന്നവരുടേയും അറിവില്ലായ്മ പ്രശ്‌നമുണ്ടാക്കുന്നു; കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

0

ഷവര്‍മ അടക്കമുള്ള ആഹാരസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

ഉണ്ടാക്കുന്നതുവരുടേയും കഴിക്കുന്നവരുടേയും അറിവില്ലായ്മ അടക്കം പ്രശ്‌നമാകുന്നുവെന്ന് എഡിജിപി ഗ്രേഷ്യസ് കുര്യാക്കോസ് കോടതിയില്‍ പറഞ്ഞു.

ബോധവല്‍ക്കരണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും എഡിജിപി കോടതിയില്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടികളില്‍ തൃപ്തനാണെന്ന് കേസ് പരിഗണിച്ച്‌ ജസ്റ്റിസ് ദേവന്‍ രാജന്‍ പറഞ്ഞു. തുടര്‍നടപടികള്‍ ഉണ്ടാവണമെന്നും ശക്തമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കാസര്‍കോട് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരിച്ച സംഭവത്തെത്തുടര്‍ന്ന് മാതാവ് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. അടുത്ത് കാക്കനാട് ഷവര്‍മ കഴിച്ച്‌ യുവാവ് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കോടതി വിഷയം വീണ്ടും പരിഗണനയിലെടുത്തപ്പോഴാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതിന്റെ വിശദാംശങ്ങള്‍ കോടതിയെ അറിയിച്ചത്.

Content Summary: The lack of knowledge on the part of those who make and eat shawarma poses a problem; The government said strict action in the High Court

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !