കോഴിക്കോട്: നാദാപുരത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെ പ്ലസ്ടു വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച കേസില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന് ഏഴുവര്‍ഷം കഠിനതടവും അരലക്ഷംരൂപ പിഴയും വിധിച്ചു.
മേമുണ്ട ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ ഗണിതവിഭാഗം സീനിയര്‍ അധ്യാപകനായ അഞ്ചുപുരയില്‍ ലാലു(45)വിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. ജഡ്ജ് എം സുഹൈബ് ആണ് ശിക്ഷ വിധിച്ചത്.
2023 ഫെബ്രുവരി 22-ന് മറ്റൊരു സ്‌കൂളില്‍ പരീക്ഷയുടെ ഇന്‍വിജിലേറ്ററായിരിക്കേ ലാലു വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച് അപമാനിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്‌തെന്നാണ് കേസ്. ചോമ്ബാല പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Content Summary: MPlus Two student caught during exam; The teacher was sentenced to seven years rigorous imprisonment
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !