മാനവേന്ദ്രനാഥ് വളാഞ്ചേരിയുടെ, നാലമത്തെ പുസ്തകമായ
"മലയാളത്തിൻ്റെ മധുരമൊഴികൾ"
2023 ഡിസമ്പർ 10 ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് വളാഞ്ചേരി അബൂ യുസഫ് ഗുരുക്കൾ സ്മാരക ടൗൺ ഹാളിൽ വെച്ച് പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
'മാധ്യമം ദിനപത്രം, മാതൃഭൂമി എന്നിവയിൽ അദ്ദേഹത്തിൻ്റെ കാലിക പ്രസക്തിയുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു
ഇപ്പോൾ മലയാളം മാസിക, കലാകൗമുദി എന്നിവയിൽ എഴുതി കൊണ്ടിരിക്കന്നു
പ്രകാശനം ചെയ്യുന്ന മലയാളത്തിൻ്റെ മധുരമൊഴികൾ
ഷാർജ ഇൻ്റർനാഷണൽ മേളയിൽ പ്രകാശനം ചെയ്തതാണെങ്കിലും
നാട്ടുകാരുടെയും, സുഹൃത്തുക്കളുടെയും നിർബ്ബന്ധം കൊണ്ടാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു
പ്രമുഖ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ
എഴുത്തുകാരിയും നർത്തകിയുമായ
സുധ തെക്കെ മoത്തിന്
പുസ്തകം കൈമാറി പ്രകാശനം നിർവഹിക്കുമെന്ന് ഭാരവാഹികൾ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും
കോട്ടക്കൽ എം.എൽ.എ
ആബിദ് ഹുസൈൻ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തും.
സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്നും
വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത
വി.പി.എം.സാലിഹ്,
വെസ്റ്റേൺ പ്രഭാകരൻ
സലാം വളാഞ്ചേരി
മുനവ്വർ വളാഞ്ചേരി
എന്നിവർ പറഞ്ഞു.
Content Summary: Manavendranath Valanchery's "Sweet Words of Malayalam" will be released tomorrow. Eminent people will attend
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !