സൗദിയില്‍ മലയാളി കുത്തേറ്റ് മരിച്ചനിലയില്‍: രണ്ട് ബംഗ്ലാദേശ് സ്വദേശികള്‍ അറസ്റ്റില്‍

0
സൗദി അറേബ്യയില്‍ മലയാളി കുത്തേറ്റ് മരിച്ച നിലയില്‍. പാലക്കാട് മണ്ണാര്‍ക്കാട് ഒന്നാം മൈല്‍ കൂമ്ബാറ സ്വദേശി അബ്ദുല്‍ മജീദാണ്(44) കൊല്ലപ്പെട്ടത്.

സൗദിയിലെ ജിസാനിലുള്ള ദര്‍ബില്‍ ചൊവ്വാഴ്ച രാത്രി സൗദി സമയം ഒമ്ബത് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ദര്‍ബില്‍ ഒരു ശീഷ കടയിലാണ് അബ്ദുല്‍ മജീദ് ജോലി ചെയ്തിരുന്നത്. ഇന്നലെ ജോലി അന്വേഷിച്ചുവന്ന ഒരു ബംഗ്ലാദേശിയോട് ജോലിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പറയപ്പെടുന്നത്.

വിവരമറിഞ്ഞ് പൊലീസെത്തി നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ദര്‍ബിലെ ആശുപത്രി മോച്ചറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്ബതിനാണ് മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടില്‍ പോയി അബ്ദുല്‍ മജീദ് തിരിച്ചെത്തിയത്. റൈഹാനത്താണ് ഭാര്യ. ഫാത്വിമത്തു നാജിയ, മിദ്‌ലാജ് എന്നിവര്‍ മക്കളാണ്.

Content Summary: Malayalee stabbed to death in Saudi: Two Bangladeshis arrested

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !