കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കന്ററി, എടരിക്കോട് പി.കെ.എം.എം ഹയർ സെക്കന്റ എന്നീ സ്‌കൂളുകൾ വേദിയാകും
കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കന്ററി സ്‌കൂളിലും എടരിക്കോട് പി.കെ.എം.എം ഹയർ സെക്കന്ററിയിലുമായി നടക്കുന്ന 34-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. ഗവ. രാജാസ് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി. മാധവൻകുട്ടി വാര്യർ വിശിഷ്ടാതിഥിയായി. ജില്ലാ കളക്ടർ വി.ആർ വിനോദ് കലോത്സവ സന്ദേശം കൈാറി. കോട്ടയ്ക്കൽ നഗരസഭ ആക്റ്റിങ് ചെയർപേഴ്സൺ ഡോ. കെ. ഹനീഷ ആമുഖ ഭാഷണം നടത്തി.
ഡിസംബർ മൂന്ന് മുതൽ എട്ട് വരെ തിയ്യതികളിലായി ജില്ലയിലെ യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നിന്നായി ആറായിരത്തോളം കലാപ്രതിഭകളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ, എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലീൽ മണമ്മൽ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ നസീബ അസീസ് മയ്യേരി, സറീന ഹസീബ്, എൻ.എ കരീം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.കെ.സി അബ്ദുറഹ്‌മാൻ, ബഷീർ രണ്ടത്താണി, നഗരസഭാ കൗൺസിലർമാരായ സനില പ്രവീൺ, ടി. കബീർ, എടരിക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ സി.ടി അഷ്റഫ്, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേഷ്‌കുമാർ, ഡി.വൈ.എസ്.പി പി. അബ്ദുൽ ബഷീർ, ആർ.ഡി.ഡി ഡോ. പി.എം അനിൽ, ഡയറ്റ് പ്രിൻസിപ്പാൾ ഡോ. സലീമുദ്ദീൻ, ജില്ലാ ഐ.ടി കോർഡിനേറ്റർ ടി.കെ അബ്ദുറഷീദ്, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ സുരേഷ് കൊളശ്ശേരി, ഡി.ഇ.ഒ പി.പി റുഖിയ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
Content Summary: Malappuram Revenue District School Art Festival begins
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !