ലെൻസ്ഫെഡ് "LENS -FIESTA "വ്യാഴാഴ്ച പുത്തനത്താണിയിൽ.. പൊതുജനങ്ങൾക്കും പങ്കെടുക്കാം..

0

കേരളത്തിലെ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ധരുടെ ഏറ്റവും വലിയ സംഘടനയായ ലെൻസ്ഫെഡ് (ലൈസെൻസ്ഡ് എൻജിനീയേഴ്സ്& സൂപ്പർവൈസേഴ്സ് ഫെഡറേഷൻ) ആതവനാട് യൂണിറ്റ് കമ്മിറ്റി യുടെ സിൽവർ ജൂബിലി ആഘോഷ പരിപാടി   ഡിസംബർ ഏഴിനു വ്യാഴാഴ്ച പുത്തനത്താണിയിൽ STYLO LENS -FIESTA 2023 എന്ന പേരിൽ സംഘടിപ്പിക്കുന്നു. നാഷണൽ ഹൈവേയിൽ പുത്തനത്താണി ബസ്സ്റ്റാന്റിന് സമീപത്തുള്ള ഓപ്പൺ ഓഡിറ്റോറിയത്തിൽ  രാവിലെ ഒമ്പതു  മണി  മുതൽ രാത്രി ഒമ്പതു  വരെ നടക്കുന്ന  കെട്ടിട  നിർമ്മാണ സാമഗ്രികളുടെ എക്സിബിഷൻ ഉത്ഘാടനം   കുറുക്കോളി മൊയ്തീൻ എം.എൽ.എ  നിർവഹിക്കും.
 എക്സിബിഷനോടനുബന്ധിച്ചു നടക്കുന്ന സെമിനാറുകളിൽ നിർമ്മാണ മേഖലയിലെ നൂതനവും ആനുകാലികവുമായ വിഷയങ്ങളിൽ എഞ്ചിനീയർ മുഹമ്മദ് യാസിർ (Urvi Foundation )  എഞ്ചിനീയർ റഷാദ്.M(Co-Earth foundation ) എഞ്ചിനിയർ ഷഫീഖ് ഷാഫി , എഞ്ചിനീയർ ഉമ്മർ കല്ലറ (ലെൻസ്ഫെഡ് ) തുടങ്ങിയ പ്രഗത്ഭർ പങ്കെടുക്കും.
തുടർന്ന്  വൈകുന്നേരം എക്സിബിഷൻ  ഹാളിൽ  ഫാമിലി മീറ്റോടു കൂടിയ മെഹ്ഫിൽ/സംഗീത നിശയും അരങ്ങേറുമെന്ന് ലെൻസ്ഫെഡ് ആതവനാട് യൂണിറ്റ് ഭാരവാഹികൾ 
വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വളാഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ
ലെൻസ് ഫെഡ് ആതവനാട് യൂണിറ്റ് പ്രസിഡണ്ട് കുഞ്ഞാലിക്കുട്ടി.കെ , ട്രഷറർ നാസർ ആയപള്ളി, അലി മൻസൂർ പി, ഫൈസൽ നീലിയാട്ട് തുടങ്ങിയവർ പങ്കെടുത്തു

Content Summary: Lensfed "LENS-FIESTA" Thursday at Puttanathani.. public can also participate..
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !