ദിവസവും ട്രെയിനില്‍ കയറി ടിക്കറ്റ് പരിശോധന; ടിടിഇ ചമഞ്ഞ മങ്കട സ്വദേശിയായ യുവാവിനെ ആര്‍പിഎഫ് പൊക്കി

0

ടിടിഇ ചമഞ്ഞ് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചിരുന്ന യുവാവ് ആര്‍പിഎഫിന്റെ പിടിയില്‍. മങ്കട വേരുംപുലാക്കല്‍ പാറക്കല്‍ വീട്ടില്‍ മുഹമ്മദ് സുല്‍ഫിക്കര്‍ (28) ആണ് പിടിയിലായത്.

ഷൊര്‍ണൂര്‍ - നിലമ്ബൂര്‍ പാതയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളിലായിരുന്നു ഇയാളുടെ പതിവ് പരിശോധന.

റെയില്‍വേയുടെ വ്യാജ തിരിച്ചറയില്‍ കാര്‍ഡ് കാണിച്ച്‌ ഏതാനും ദിവസങ്ങളായി ഇയാള്‍ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചുവരുകയായിരുന്നു. ആര്‍പിഎഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സി അരവിന്ദാക്ഷന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാവിലെ ചെറുകരയ്ക്കും അങ്ങാടിപ്പുറത്തിനും ഇടയ്ക്കുവെച്ചാണ് സുല്‍ഫിക്കറിനെ പിടികൂടിയത്. സുല്‍ഫിക്കര്‍ കമ്ബ്യൂട്ടര്‍ ഉപയോഗിച്ച്‌ ഐ ഡി കാര്‍ഡ് സ്വയം നിര്‍മിക്കുകയായിരുന്നു.'

പ്രതിയെ ഷൊര്‍ണൂര്‍ ആര്‍പിഎഫ് പോസ്റ്റ് കമാന്‍ഡര്‍ ക്ലാരി വത്സ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസിന് തുടര്‍നടപടികള്‍ക്കായി കൈമാറി. സംഭവത്തില്‍ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസും അന്വേഷണം ആരംഭിച്ചു.

Content Summary: Boarding the train daily and checking tickets; RPF picked up the young man who was defrauded by TTE

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !