120 പവൻ സ്വര്‍ണം ഭര്‍തൃവീട്ടുകാര്‍ കൈക്കലാക്കി, രക്ഷിക്കാൻ സമയം ഉണ്ടായിട്ടും ചെയ്‌തില്ല; യുവതിയുടെ ആത്മഹത്യയില്‍ ബന്ധുക്കള്‍

0

കോഴിക്കോട്:
കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ യുവതി ആത്മഹത്യ ചെയ്‌തത് ഭര്‍തൃവീട്ടുകാരുടെ പീഡനം കാരണമെന്ന് ബന്ധുക്കള്‍.

തിങ്കളാഴ്‌‍ച രാത്രിയാണ് ഹബീബന്റെ ഭാര്യ ഷെബിനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയില്‍ എടച്ചേരി പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

വിദേശത്തു നിന്ന് ഭര്‍ത്താവ് എത്തുന്നതിന് തലേ ദിവസമാണ് ഷെബിന മാതാവിനൊപ്പം ഭര്‍തൃവീട്ടിലെത്തിയത്. ഭര്‍ത്താവിന്റെ കുടുംബം യുവതിയെ മാനസികമായും ശാരീരികമായും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഷെബിനയെ രക്ഷിക്കാൻ സമയം ഉണ്ടായിട്ടും ഭര്‍തൃവീട്ടുകാര്‍ അത് ചെയ്തില്ലെന്നും കുടുംബം ആരോപിച്ചു.

ഷെബിനയുടെ മരണം ഉറപ്പാക്കിയതിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചത്. വിവാഹത്തിന് നല്‍കിയ 120 പവൻ സ്വര്‍ണം ഭര്‍തൃവീട്ടുകാര്‍ സ്വന്തമാക്കിയെന്നും കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.സംഭവത്തില്‍ എടച്ചേരി പൊലിസ് അന്വേഷണം തുടങ്ങി.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056

Content Summary: 120 pavans of gold were taken by the husband's household, and were not saved even when there was time; Relatives of the young woman's suicide

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !