ഡിസംബര്‍ മാസത്തില്‍ വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ആറു കിലോ അരി റേഷന്‍ വിഹിതമായി ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.
സാധാരണ പോലെ കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് അരി നല്‍കുക.
നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായി മൂന്നു കിലോ അരി ലഭിക്കും. ഇതും 10.90 രൂപ നിരക്കിലായിരിക്കും വിതരണം. നീല കാര്‍ഡ് അംഗങ്ങള്‍ക്ക് രണ്ടു കിലോ അരി വീതം കിലോഗ്രാമിന് നാലു രൂപ നിരക്കില്‍ സാധാരണ റേഷന്‍ വിഹിതമായും ലഭിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.
ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം രണ്ടാം തീയതി മുതല്‍ ആരംഭിക്കും. ഓരോ റേഷൻ കാര്‍ഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
Content Summary: M10.90 per kg; 6 kg rice for white card holders this month
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !